INDIANEWS

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ട്രാവല്‍ വൗച്ചറുകളും ഉത്സവകാല അഡ്വാന്‍സും നല്‍കും: നിര്‍മ്മല


ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങളുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ട്രാവല്‍ വൗച്ചറുകളും ഉത്സവകാല അഡ്വാന്‍സും നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.ട്രാവല്‍ വൗച്ചറുകള്‍ നല്‍കാനായി 5,675 കോടി നീക്കിവെച്ചതായി ധനമന്ത്രി അറിയിച്ചു. പൊതുമേഖല ബാങ്കുകളിലെ ജീവനക്കാര്‍ക്ക് പദ്ധതി നടപ്പാക്കുന്നതിനായി 1,900 കോടിയും മാറ്റിവെച്ചിട്ടുണ്ട്. ഇതിലൂടെ സമ്പദ്‌വ്യവസ്ഥയില്‍ 19,000 കോടിയുടെ ഇടപാടുകള്‍ നടക്കുമെന്നാണ് ധനമന്ത്രാലയത്തിന്റെ പ്രതീക്ഷ.കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10 തവണകളായി തിരിച്ചടക്കാവുന്ന രീതിയില്‍ പരമാവധി 10,000 രൂപയാണ് അഡ്വാന്‍സായി നല്‍കുക. ഇതിനായി പണമുള്ള റുപേ കാര്‍ഡുകള്‍ ജീവനക്കാര്‍ക്ക് നല്‍കും. ഇത് ഉപയോഗിച്ച് ജീവനക്കാര്‍ക്ക് ഇടപാടുകള്‍ നടത്താം. ഇതിന്റെ ബാങ്ക് ഇടപാട് ചാര്‍ജ് കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ഈ നടപടിയിലൂടെ പരമാവധി 8,000 കോടി വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.കോവിഡ് മൂലം രാജ്യത്തെ ഉപഭോഗത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇത് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാറിന്റെ നടപടികള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close