INDIANEWS

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വെരിഫൈഡ് അക്കൗണ്ടുകള്‍ ലേബല്‍ ചെയ്യുന്ന പരിപാടി കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ട്വിറ്റര്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള വെരിഫൈഡ് അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞ് ലേബല്‍ ചെയ്യുന്ന പരിപാടി കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ട്വിറ്റര്‍. കാനഡ, ക്യൂബ, ഇക്വഡോര്‍, ഈജിപിത്, ജര്‍മനി, ഹോണ്ടുറസ്, ഇന്തൊനീഷ്യ, ഇറാന്‍, ഇറ്റലി, ജപ്പാന്‍, സൗദി അറേബ്യ, സെര്‍ബിയ, സ്‌പെയ്ന്‍, തായ്‌ലാന്‍ഡ്, തുര്‍ക്കി, യുഎഇ എന്നീ രാജ്യങ്ങളിലാണ് ഈ നടപടി സ്വീകരിക്കുക. എന്നാല്‍ ഇതില്‍ ഇന്ത്യ ഉള്‍പ്പെട്ടിട്ടില്ല.ട്വിറ്ററിന് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

എന്നാല്‍ കഴിഞ്ഞ് കുറച്ച് ദിവസങ്ങളിലായി ഇന്ത്യന്‍ ഭരണകൂടവും ട്വിറ്റര്‍ നേതൃത്വവും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച ട്രാക്ടര്‍ റാലിയിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ചില ട്വിറ്റര്‍ അക്കൗണ്ടുകള്‍ നിരോധിക്കണം എന്ന സര്‍ക്കാരിന്റെ ആവശ്യം ട്വിറ്റര്‍ വേണ്ട വിധം പരിഗണിക്കാതിരുന്നത് കേന്ദ്ര സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു.

എന്തുകൊണ്ടാണ് ലേബലിങ് നടത്തുന്നതില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കിയതെന്നതില്‍ വ്യക്തമല്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍, അംബാസിഡര്‍മാര്‍, ഔദ്യോഗിക വാക്താക്കള്‍, വിവിധ മന്ത്രാലയങ്ങള്‍, നയതന്ത്ര പ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞ് വെരിഫൈ ചെയ്യുന്നതിനാണ് ലേബലിങ് എന്ന് പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close