KERALANEWS

സര്‍വ്വകലാശാലകളിലെ മുഴുവന്‍ അനധ്യാപക നിയമനങ്ങളും പി.എസ്.സി വഴി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍വ്വകാലാശാലകളിലെയും അനധ്യാപക നിയമനങ്ങളും പി.എസ്.സി വഴി നടത്താന്‍ സാധ്യത തെളിയുന്നു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നീക്കത്തിന് കഴിഞ്ഞ ദിവസം നടന്ന പി.എസ്.സി യോഗം അംഗീകാരം നല്‍കിക്കഴിഞ്ഞു. ഇതോടെ എല്ലാ സര്‍വ്വകലാശാലകളിലെയും 21 അനധ്യാപക തസ്തികകളിലേക്ക് പി.എസ്.സി വഴി സ്ഥിരനിയമനം നടത്താനാകും. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര പ്രാധാന്യത്തോടെ ഈ തീരുമാനം കൈക്കൊണ്ടത്. ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇതിന്റെ ഗുണം ലഭിക്കും.

വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് സര്‍വ്വകലാശാലകളിലെ നിയമങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ചത്. എന്നാല്‍ തുടര്‍ന്നു വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാര്യക്ഷമമായി ഒന്നും ചെയ്തിരുന്നില്ല. സ്പെഷ്യല്‍ റൂള്‍സ് ഉണ്ടാക്കി നിയമനങ്ങള്‍ പി.എസ്.സി വഴി ഉറപ്പാക്കാന്‍ യുഡിഫ് സര്‍ക്കാര്‍ യാതൊന്നും ചെയ്തില്ല. യുഡിഫ് സര്‍ക്കാരിന്റെ ഈ യുവജന വഞ്ചനക്കെതിരെ ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ യുവജന സംഘടനകള്‍ ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും ഒടുവില്‍ യുഡിഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് 2 തസ്തികകള്‍ മാത്രം എക്സിക്യൂട്ടീവ് ഉത്തരവിലൂടെ പി.എസ്.സി യില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. അപ്പോഴും മറ്റ് തസ്തികള്‍ക്ക് സ്പെഷ്യല്‍ റൂള്‍സ് ഉണ്ടാക്കുന്നതിന് ഒരു ശ്രമവും യുഡിഎഫ് സര്‍ക്കാര്‍ നടത്തിയിരുന്നില്ല. ചുരുക്കത്തില്‍ സര്‍വ്വകലാനിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തെ, ബോധപൂര്‍വ്വം സ്പെഷ്യല്‍ റൂള്‍സ് ഉണ്ടാക്കാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അട്ടിമറിക്കുകയാണ് ചെയ്തത്. യുഡിഎഫ് സര്‍ക്കാരിന്റെ യുവജനദ്രോഹ നയത്തിന്റെ ഉദാഹരണമായിരുന്നു ഇത്.

എന്നാല്‍,പ്രത്യേക പ്രാധാന്യം നല്‍കി എല്‍ഡിഎഫ് സര്‍ക്കാര്‍ മുഴുവന്‍ തസ്തികകളുടെ നിയമനവും പി.എസ്.സി വഴിയാക്കാന്‍ ഇപ്പോള്‍ നിയമ നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ്. ഡിവൈഎഫ്ഐ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തി മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും നിവേദനങ്ങള്‍ നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നിയമ നടപടികള്‍ വളരെ വേഗതയില്‍ ആക്കുകയായിരുന്നു. ഉദ്യോഗാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും പ്രതീക്ഷ ക്കൊത്ത് ഉയര്‍ന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ മുഴുവന്‍ ഉദ്യോഗാ ര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടി അഭിവാദ്യം ചെയ്യുന്നു.

നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട് മറ്റ് സ്ഥാപനങ്ങളിലും സ്പെഷ്യല്‍ റൂള്‍സ് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ പ്രവര്‍ത്തനങ്ങള്‍ വേഗതയില്‍ നടത്തിവരുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാലത്തുമാത്രമാണ് ഇത്തരം യുവജനപക്ഷ നിലപാടുകള്‍ ഉണ്ടാകുന്നത് എന്നത് ശ്രദ്ധേയമാണ്. ഉദ്യോഗാര്‍ത്ഥികളിലെ ആശങ്ക ഉയര്‍ത്തി തങ്ങളുടെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി വ്യാജപ്രചരണം നടത്തുന്ന പ്രതിപക്ഷ യുവജന സംഘടന കളില്‍ ഒരാളും ഇത്തരം ക്രിയാത്മകമായ ഇടപെടലുകള്‍ക്ക് ശ്രമിക്കുകപോലും ചെയ്തിട്ടില്ല.

ഉദ്യോഗാര്‍ത്ഥികളെ ഇളക്കിവിടുന്ന പ്രതിപക്ഷ നേതാക്കള്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ അട്ടിമറിച്ച കാര്യങ്ങളാണ് ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. പരമാവധി സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ ചരിത്രപരമായ തീരുമാനം എടുക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നിയമന നിരോധനം പ്രഖ്യാപിച്ച സന്ദര്‍ഭത്തിലാണ് യുവപക്ഷ നിലപാടുമായി സംസ്ഥാത്തെ ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താ വനയില്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close