KERALANEWS

സഹകരണമേഖലയുടെ ജനകീയമുഖം നഷ്ടപ്പെടാതെ നോക്കണമെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം:സഹകരണമേഖലയുടെ ജനകീയമുഖം നഷ്ടപ്പെടാതെ നോക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഹകരണ ബാങ്ക് ജീവനക്കാർ യജമാനഭാവത്തിൽ പെരുമാറുന്നതായി ചില പരാതികൾ ഉയർന്നു. പരുക്കൻ ഇടപെടൽ പാടില്ല. സഹകരണരംഗം പൊതുവെ അഴിമതിമുക്തമാണ്. ഒറ്റപ്പെട്ട ചില പ്രശ്‌നങ്ങൾ ചിലയിടങ്ങളിൽ ഉണ്ടായിട്ടുണ്ട്.  സഹകരണമേഖലയ്ക്ക് പറ്റുന്നതല്ല അഴിമതിയെന്ന് ഇക്കാര്യത്തിൽ അഭിരുചിയുള്ളവർ മനസ്സിലാക്കണം. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ്‌ എൽഡിഎഫ്‌ സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന്‌ ഓർക്കണം. അറുപത്തിയേഴാമത്‌ അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു  മുഖ്യമന്ത്രി.

പ്രളയകാലത്തും കോവിഡ് പ്രതിരോധത്തിലും സുഭിക്ഷ കേരളം പദ്ധതിയിലുമൊക്കെ  സഹകരണമേഖലയുടെ കരുത്ത് വ്യക്തമായതാണ്‌.  ഗ്രാമീണമേഖലയിലെ കാർഷികവായ്പകളിൽ ഏറിയപങ്കും സഹകരണ ബാങ്കുകളിൽനിന്നാണ്‌. നിക്ഷേപം പൂർണമായും പ്രാദേശിക വികസന പ്രവർത്തനങ്ങൾക്കാണ്‌ വിനിയോഗിക്കുന്നത്‌. കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങൾ സൃഷ്ടിക്കാൻ സഹകരണ സ്ഥാപനങ്ങൾക്കു കഴിയണം. സഹകരണ പ്രസ്ഥാനത്തിന്റെ ശക്തിക്കനുസരിച്ച് ആശുപത്രി മേഖലയിൽ ഇടപെടലായിട്ടില്ല.  ഇക്കാര്യത്തിൽ മാറ്റം വരണം. കേരള ബാങ്കിന്റെ 1500ലധികം ടച്ചു പോയിന്റുകളായി സഹകരണ ബാങ്കുകൾ മാറുന്നതോടെ, ഈ മേഖലയിൽ വരുന്ന മാറ്റം നേരിട്ട്‌ അനുഭവിച്ചറിയാനാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന സഹകരണ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ കോലിയക്കോട് എൻ കൃഷ്ണൻനായർ, സഹകരണ സെക്രട്ടറി മിനി ആന്റണി, രജിസ്ട്രാർ നരസിംഹു ഗാരി ടി എൽ റെഡ്ഡി, അഡീഷണൽ രജിസ്ട്രാർ കെ സജാദ്‌ എന്നിവർ സംസാരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close