KERALANEWS

സഹോദരൻ അയ്യപ്പൻ പുതുതലമുറ മാതൃകയാക്കേണ്ട വ്യക്തിത്വം: റിഷി പൽപ്പു

തൃശൂർ: സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ നിലകൊണ്ട, ദീർഘവീക്ഷണമുള്ള സഹോദരൻ അയ്യപ്പന്റെ ജീവിതം പുതിയ തലമുറ മാതൃകയാക്കണമെന്ന് ബിജെപി ഒബിസി മോർച്ച സംസ്‌ഥാന ഉപാധ്യക്ഷൻ റിഷി പൽപ്പു. സഹോദരൻ അയ്യപ്പന്റെ 131 ആം ജന്മവാർഷിക ദിനത്തോടനുബന്ധിച്ചു വടക്കാഞ്ചേരി ഒബിസി മോർച്ചയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ നടന്ന പന്തിഭോജന സമരം ഈഴവ സമുദായത്തിന്റെ ചരിത്രം തിരുത്തിയെഴുതി. സാമൂഹ്യ പരിഷ്കർത്താവ് എന്നത്പോലെ തന്നെ ദീർഘവീക്ഷണമുള്ള വികസനനായകൻ കൂടിയായിരുന്നു സഹോദരൻ അയ്യപ്പൻ. എറണാകുളം നഗരത്തിന്റെ മുഖം മാറ്റിയെഴുതിയ പരിഷ്‌കാരങ്ങൾ അയ്യപ്പന്റെ സംഭവനകളായിരുന്നു. വൈപ്പിൻ പാലവും എം ജി റോഡിന്റെ നിർമ്മാണവുമൊക്കെ എതിർപ്പുകളെ അതിജീവിച്ചു ദീർഘ വീക്ഷണത്തോടെ സഹോദരൻ അയ്യപ്പൻ നടത്തിയ പരിശ്രമങ്ങളുടെ ഭാഗമായിരുന്നു. ഇതെല്ലാം പുതിയ തലമുറകൾ മനസ്സിലാക്കുകയും സഹോദരൻ അയ്യപ്പന്റെ ജീവിത വീക്ഷണങ്ങൾ സ്വംശീകരിക്കുകയും വേണമെന്ന് റിഷി പൽപ്പു ആവശ്യപ്പെട്ടു.
പ്രസ്തുത പരിപാടിയിൽ ബിജെപി വടക്കാഞ്ചേരി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എസ് രാജു , ഒബിസി മോർച്ച വടക്കാഞ്ചേരി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബാലാജി , ഒബിസി മോർച്ച ജില്ല വൈസ് പ്രസിഡന്റ് ചന്ദ്ര ബോസ്, ഒബിസി മോർച്ച വടക്കാഞ്ചേരി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Tags
Show More

Related Articles

Back to top button
Close