INDIA

സാക്ഷരതയുടെ കാര്യത്തില്‍ വീണ്ടും കേരളം ഒന്നാമത് ,ഏറ്റവും കുറവ് ആന്ധ്രാപ്രദേശില്‍

ഡല്‍ഹി:രാജ്യത്ത് സാക്ഷരതയില്‍ ഒന്നാമത്കേരളം . 96.2 ശതമാനമാണ് കേരളത്തിലെ സാക്ഷരതാ നിരക്ക്. ഏഴ് വയസിനു മുകളില്‍ പ്രായമുള്ളവരിലെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്കാണ് കേരളത്തിലേത്. സാക്ഷരതാ നിരക്ക് ഏറ്റവും കുറവ് ആന്ധ്രാപ്രദേശിലാണ്. ആന്ധ്രാപ്രദേശിലെ സാക്ഷരതാ നിരക്ക് 66.4 ശതമാനം മാത്രമാണ്. ‘ഹൗസ്ഹോള്‍ഡ് സോഷ്യല്‍ കണ്‍സംഷന്‍: എഡ്യൂക്കേഷന്‍ ഇന്‍ ഇന്ത്യ’യുടെ 75-ാം ഘട്ട നാഷണല്‍ സാംപിള്‍ സര്‍വേയിലാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. 2017 ജൂലൈ മുതല്‍ 2018 ജൂണ്‍ വരെയാണ് സര്‍വെ നടന്നത്. സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പരിപാടിയില്‍ ആദ്യത്തേത്ത്‌സര്‍വേ പ്രകാരം ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്. 88.7 ശതമാനമാണ് ഡല്‍ഹിയിലെ സാക്ഷരതാ നിരക്ക്. മൂന്നാം സ്ഥാനത്ത് ഉത്തരാഖണ്ഡ് (87.6 ശതമാനം) നാലാം സ്ഥാനത്ത് ഹിമാചല്‍ പ്രദേശ് (85.9 ശതമാനം) എന്നിങ്ങനെയാണ്. രാജസ്ഥാനില്‍ (69.7 ശതമാനം) ബിഹാര്‍ (70.9 ശതമാനം), തെലങ്കാന (72.8 ശതമാനം), ഉത്തര്‍പ്രദേശ് (73 ശതമാനം), മധ്യപ്രദേശ് 73.7 ശതമാനം) എന്നിങ്ങനെയാണ് സാക്ഷരതാ നിരക്ക്. റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ആകെ സാക്ഷരതാ നിരക്ക് 77.7 ശതമാനമാണ്. ഗ്രാമീണ മേഖലയില്‍ 73.5 ശതമാനവും നഗരങ്ങളില്‍ 87.7 ശതമാനവുമാണ് സാക്ഷരതാ നിരക്ക്.രാജ്യത്തെ പുരുഷന്‍മാരുടെ സാക്ഷരതാ നിരക്ക് 84.7 ശതമാനമാണ്. എന്നാല്‍, സ്ത്രീകളുടേത് 70.3 ശതമാനവും. എന്നാല്‍, കേരളത്തില്‍ സാക്ഷരതയിലെ സ്ത്രീ- പുരുഷ അന്തരം വളരെ കുറവാണ്. ഗ്രാമങ്ങളില്‍ സ്ത്രീ സാക്ഷരതാ നിരക്ക് 80 ശതമാനത്തിനു മുകളിലുള്ള ഏക സംസ്ഥാനം കേരളമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close