INDIANEWSSPORTS

സാഗര്‍ കുമാര്‍ കൊലപാതക കേസ്‌ ; ഇന്ത്യന്‍ ഗുസ്തി താരം സുശീല്‍ കുമാര്‍ ഒളിവിലെന്ന് ഡല്‍ഹി പോലീസ് വൃത്തങ്ങള്‍

ന്യൂഡല്‍ഹി: കൊലപാതക കേസില്‍ ഇന്ത്യന്‍ ഗുസ്തി താരം സുശീല്‍ കുമാര്‍ ഒളിവിലെന്ന് ഡല്‍ഹി പോലീസ് വൃത്തങ്ങള്‍. മുന്‍ ദേശിയ ജൂനിയര്‍ ചാമ്പ്യന്‍ സാഗര്‍ കുമാര്‍ (23) ന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സുശീലിനെതിരെ അന്വേഷണം നടക്കുന്നത്. ഗുസ്തി താരങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് എഫ്‌ഐആര്‍. ചൊവ്വാഴ്ചയുണ്ടായ സംഭവത്തില്‍ പല ഗുസ്തി താരങ്ങള്‍ക്കും പരിക്കേറ്റു.

സുശീലിന്റെ വീട്ടില്‍ അന്വേഷണ സംഘം എത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പോലീസ് പറയുന്നു. സംഘര്‍ഷം നടന്ന സ്ഥലത്ത് നിന്നും ഒരു തോക്കും പോലീസ് കണ്ടെടുത്തിരുന്നു. ഗുസ്തിയില്‍ ഇന്ത്യയുടെ അഭിമാനമായ താരമാണ് സുശീല്‍. രണ്ട് തവണ സുശീലിലൂടെ ഇന്ത്യ ഒളിംപിക്‌സ് മെഡല്‍ നേടി. ഛത്രാല്‍ സ്റ്റേഡിയത്തിലാണ് സംഘര്‍ഷം ഉണ്ടായത്. എന്നാല്‍ കൊലപാതകത്തില്‍ തനിക്കോ തന്റെ സംഘത്തിനോ ബന്ധമില്ലെന്നാണ് സുശീല്‍ കുമാറിന്റെ വിശദീകരണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close