INDIANEWSSPORTS

സാഗർ റാണ കൊലക്കേസ്: ഒളിമ്പ്യൻ സുശീൽ കുമാറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി

ന്യുഡൽഹി: മുൻ ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യന്‍ സാഗര്‍ റാണയെ കൊലപ്പെടുത്തിയെന്ന കേസിൽ ഒളിമ്പ്യൻ സുശീൽ കുമാർ സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി. ഡൽഹിയിലെ രോഹിണി കോടതിയാണ് വാദത്തിനു ശേഷം അപേക്ഷ തള്ളിയത്.

മെയ് നാലിനാണ് ഗുസ്തി ചാമ്പ്യൻ സാഗര്‍ റാണയെ സുശീൽകുമാർ മർദിച്ചത്. പിറ്റേദിവസം റാണ മരിക്കുകയായിരുന്നു. വ്യക്തി വൈരാഗ്യത്തെ തുടർന്ന് സുശീൽ കുമാറും കൂട്ടാളികളും സാഗർ റാണയെ ഡൽഹിയിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയി മർദിച്ചുവെന്നാണ് കേസിൽ പറയുന്നത്. സുശീൽ കുമാർ, സാഗര്‍ റാണയെ മർദിക്കുന്നതിന് തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.

സുശീൽ കുമാർ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് ഡൽഹി പൊലീസ് കോടതിയിൽ അറിയിച്ചു. എന്നാൽ പക്ഷപാതപരമായാണ് അന്വേഷണം നീങ്ങുന്നതെന്നും, അപകീർത്തിപ്പെടുത്താൻ ശ്രമമെന്നും സുശീൽ കുമാറിന്റെ അഭിഭാഷകൻ ആരോപിച്ചു. പ്രോസിക്യൂഷൻ വാദം അം​ഗീകരിച്ചുകൊണ്ടാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close