GADGETSINDIANEWSTECH

“സാങ്കേതികതക്ക് എതിരല്ല, എന്നാൽ പരിസ്ഥിതിയും ജനങ്ങളും സംരക്ഷിക്കപ്പെടണം”: 5 ജിക്കെതിരെ ജൂഹി ചൗള ഡൽഹി ഹൈക്കോടതിയിൽ

ന്യൂഡല്‍ഹി: രാജ്യത്ത് 5 ജി ടെലികോം സേവനങ്ങൾ നടപ്പാക്കുന്നതിനെതിരെ പ്രശസ്ത ബോളിവുഡ് താരം ജൂഹി ചൗള ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. 5 ജി സാങ്കേതിക വിദ്യ അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും വിശ്വസിക്കാന്‍ മതിയായ കാരണമുണ്ടെന്നും ഈ സാങ്കേതികവിദ്യ മനുഷ്യനും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്താന്‍ നിർദ്ദേശിക്കണമെന്നും ഹർജിയിൽ പറയുന്നു.

റേഡിയോ ഫ്രീക്വന്‍സി റേഡിയേഷനെതിരേ അവബോധം സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന താരം സാങ്കേതികതയ്ക്ക് എതിരല്ല എന്ന് പ്രസ്താവിക്കുന്നു. എന്നാൽ, പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് പ്രധാനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വയര്‍ലെസ് ആശയവിനിമയ സംവിധാനങ്ങളടക്കം സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങള്‍ ഞങ്ങള്‍ ഉപയോഗിക്കുന്നു. നൂതന ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോഴും, വയര്‍ലസ് ഉപകരണങ്ങളില്‍ നിന്നും നെറ്റ് വര്‍ക്ക്‌ ടവറുകളില്‍ നിന്നുമുള്ള റേഡിയോ ഫ്രീക്വന്‍സി വികിരണത്തെക്കുറിച്ചുള്ള സ്വന്തം ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം ആശയക്കുഴപ്പത്തിലാണ് എന്നും ഹർജിയിൽ അവർ വ്യക്‌തമാകുന്നു.

ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് പഠനം ആവശ്യമാണെന്നും പഠനങ്ങള്‍ നടന്നിട്ടില്ലെങ്കില്‍ കാര്യക്ഷമമായ പഠനങ്ങള്‍ നടത്തണമെന്നും ജൂഹി ചൗളയുടെ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. ജസ്റ്റിസ് സി. ഹരിശങ്കറിന്റെ ബഞ്ചാണ് ഇന്ന് വിഷയം പരിഗണിച്ചത്. എന്നാല്‍ കേസില്‍നിന്ന് പിന്മാറിയ ജസ്റ്റിസ് സി. ഹരിശങ്കര്‍, ഇത് ഡല്‍ഹി ഹൈക്കോടതിയുടെ മറ്റൊരു ബഞ്ചിന് കൈമാറി. കേസില്‍ ജൂണ്‍ 2ന് വീണ്ടും വാദം കേള്‍ക്കും.

ഇന്ത്യയിൽ 2018ഓടെയാണ് 5 ജി സേവനങ്ങൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. പ്രധാനമായും ലോ, മിഡ്, ഹൈ-ഫ്രീക്വന്‍സി എന്നിങ്ങനെ മൂന്ന് ഫ്രീക്വൻസി സ്പെക്ട്രം ഉപയോഗിച്ച് പ്രവർത്തിക്കുന്ന 5 ജി എൽടിഇ നെറ്റ്വർക്കിങ്ങിന്റെ ഏറ്റവും പുതിയ സേവനമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close