Breaking NewsINDIANEWSTECH

സാങ്കേതിക തകരാര്‍:ഗൂഗിള്‍ പേ ആപ്പിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു

ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണം ഇടപാടുകള്‍ക്ക് വ്യാപകമായി ഉപയോഗിയ്ക്കുന്ന ആപ്പുകളില്‍ ഒന്നായ ഗൂഗിള്‍ പേ,സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ആപ്പിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു.ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നാണ് ഗൂഗിള്‍ പേ നീക്കം ചെയ്തത് എങ്കിലും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ഇപ്പോളും ലഭ്യമാണ്.

ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഉപഭോക്താക്കളുടെ ട്വിറ്റര്‍ പരാതിയെ തുടര്‍ന്ന് പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് നീക്കം ചെയ്തിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ തന്നെയാണ് ഇതിനു പിന്നില്‍. ഓണ്‍ലൈനിലും ആപ്പ് ലഭ്യമല്ലാതെ വന്നേക്കും. ഐഒഎസ് പ്ലാറ്റ്‌ഫോമിലെ ഉപഭോക്താക്കള്‍ക്ക് ആണ് പെയ്‌മെന്റ് ഇടപാടുകള്‍ ഇപ്പോള്‍ നടത്താന്‍ കഴിയാത്തത്.ഇതിന് മുമ്പും ഉപഭോക്താക്കള്‍ ഈ പ്രതിസന്ധി നേരിട്ടിരുന്നു.

പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിയ്ക്കും എന്ന് ഗൂഗിള്‍ പേ അധികൃതര്‍ വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് നേരിട്ട അസോകര്യത്തില്‍ ഖേദം പ്രകടപ്പിയ്ക്കാനും സാങ്കേതിക സംഘം മറന്നില്ല. ഉപഭോക്താക്കള്‍ക്ക് നേരിട്ട അസോകര്യത്തില്‍ ഖേദം പ്രകടപ്പിയ്ക്കാനും സാങ്കേതിക സംഘം മറന്നില്ല.പര്ശ്‌നം പരിഹരിച്ച ശേഷം പുതിയ ആപ്പ് പ്രത്യക്ഷപ്പെട്ടേക്കും. ഇപ്പോള്‍ ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ ഗൂഗിള്‍ പേ ഒഴികെയുള്ള പെയ്‌മെന്റ് സംവിധാനങ്ങള്‍ ലഭ്യമാണ്. അതേസമയം എന്തു സാങ്കേതിക കാരണം കൊണ്ടാണ് ആപ്പ് അപ്രത്യക്ഷമായത് എന്നതില്‍ ഇപ്പോളും വ്യക്തതയില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close