KERALANEWS

സാധനങ്ങള്‍ വച്ചിരുന്ന റാക്കിൽ തുണിയാണെന്നു കരുതി ജീവനക്കാരി പിടിച്ചത് മലമ്പാമ്പിനെ

മലപ്പുറം: എടക്കരയില്‍ ബ്യൂട്ടി പാര്‍ലറില്‍ മലമ്പാമ്പ് കയറി. സാധനങ്ങള്‍ വച്ചിരുന്ന റേക്കില്‍ ചുരുണ്ടുകൂടി കിടന്ന പാമ്പിനെ തുണിയാണെന്നു കരുതി ജീവനക്കാരി പിടിച്ചപ്പോള്‍ ഇളകിയതോടെയാണ് പാമ്പാണെന്ന് അറിയുന്നത്.ടൗണിലെ ബ്യൂട്ടി പാര്‍ലറില്‍ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. 6 അടി നീളവും 8 കിലോഗ്രാമോളം തൂക്കവുമുള്ള പാമ്പിനെ ട്രോമാകെയര്‍ വൊളന്റിയര്‍ പാലാങ്കര ഹംസയാണു പിടികൂടിയത്. അതേസമയം കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ബ്യൂട്ടി പാര്‍ലറിന്റെ ശീതീകരിച്ച മുറിക്കുള്ളില്‍ എങ്ങനെയാണ് മലമ്പാമ്പ് കയറിക്കൂടിയതെന്നതില്‍ വ്യക്തതയില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close