KERALANEWS

സാന്ത്വനം പദ്ധതി എങ്ങുമെത്തിയില്ല, ഒരാള്‍ക്കുപോലും സഹായം ലഭിച്ചിട്ടില്ല

തിരുവനന്തപുരം:നിര്‍ധനരെ സഹായിക്കാനുള്ള സര്‍ക്കാരിന്റെ സാന്ത്വനം പദ്ധതി തുടങ്ങി അഞ്ചു വര്‍ഷമായിട്ടും ഒരാള്‍ക്കുപോലും സഹായം ലഭിച്ചിട്ടില്ല. പദ്ധതിക്കായി ജനങ്ങളില്‍ നിന്നും സമാഹരിച്ച പണത്തെക്കുറിച്ചും പരസ്പര വിരുദ്ധമായ മറുപടികളാണ് സര്‍ക്കാര്‍ നല്‍കുന്നത്. ജനങ്ങളില്‍ നിന്നും സംഭാവന സ്വീകരിച്ച് നിര്‍ധനരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് സാന്ത്വനം. 2016 ല്‍ പ്രഖ്യാപിച്ച പദ്ധതിക്ക് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ രണ്ടേ കാല്‍ കോടി സംഭാവന ലഭിച്ചെന്നാണ് നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത്.

വി.എസ് ശിവകുമാറിന്റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സി.എച്ച് മുഹമ്മദ് കോയ ട്രസ്റ്റ്, ഡോ. ബി.ആര്‍ ഷെട്ടി, ബാലകൃഷ്ണ രത്നഗിരി പാര്‍ത്ഥന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇത്രയും തുക നല്‍കിയത്. എന്നാല്‍ 2019 ല്‍ കെ.സി ജോസഫിന്റെ ചോദ്യത്തിന് സി.എച്ച് മുഹമ്മദ് കോയ ട്രസ്റ്റില്‍ നിന്നുള്ള പതിനായിരം രൂപ മാത്രമേ സംഭാവനയായി ലഭിച്ചിട്ടുള്ളൂവെന്നായിരുന്നു മറുടി. ബാക്കി തുക എവിടെപ്പോയെന്ന ചോദ്യത്തിന് ഉത്തരമില്ല. പദ്ധതിയില്‍ നിന്നും സഹായം തേടി മൂന്നരലക്ഷം പേര്‍ അപേക്ഷിച്ചെങ്കിലും ഒരാള്‍ക്ക് പോലും സഹായം ലഭിച്ചില്ല. പദ്ധതിയുടെ തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മതിക്കുന്നുണ്ടെങ്കിലും ലഭിച്ച പണം എവിടെപ്പോയെന്ന ചോദ്യം ബാക്കിയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close