INDIANEWSTrending

സാമൂഹ്യമാധ്യമങ്ങള്‍ക്ക് സമ്പൂര്‍ണവിലക്ക് ഏര്‍പ്പെടുത്തി പാകിസ്ഥാന്‍

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് സമ്പൂര്‍ണ വിലക്ക്. ആഭ്യന്തര കലാപം രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം. വെള്ളിയാഴ്ച രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണി വരെയാണ് ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള എല്ലാ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്. രാജ്യത്ത് ക്രമസമാധാനനില നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് തീരുമാനമെന്ന് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

എല്ലാ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളെയും താത്കാലികമായി വിലക്കി കൊണ്ടാണ് ഉത്തരവ് ഇറക്കിയത്. നിലവില്‍ പാകിസ്ഥാനില്‍ ആഭ്യന്തര കലാപം രൂക്ഷമാണ്. ഇത്നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായാണ് കടുത്ത നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍.ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവയ്ക്ക് പുറമേ വാട്‌സ്ആപ്പ്, യൂട്യൂബ്, ടെലിഗ്രാം എന്നിവയാണ് വിലക്ക് നേരിടുന്ന മറ്റു പ്രധാന സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍. ഉത്തരവ് പാലിക്കാന്‍ ഉടനടി നടപടി സ്വീകരിക്കാനും നിര്‍ദേശത്തില്‍ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close