KERALA
സാമൂഹ്യവ്യാപന ഭീതിയില്‍ കട്ടപ്പന

കട്ടപ്പന: ഇടുക്കിയിലെ കട്ടപ്പനയില്‍ സാമൂഹ്യവ്യാപന ഭീതി വര്‍ദ്ധിക്കുന്നു. രോഗവ്യാപനം തടയാന്‍ കട്ടപ്പന ടൗണ്‍ പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. 16ന് കോവിഡ് സ്ഥിരീകരിച്ച 52കാരന്റെ സമ്പര്‍ക്കത്തിലൂടെ ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ ആറുപേര്‍ക്കും പിറ്റേന്ന് രോഗം സ്ഥിരീകരിച്ച ഹോട്ടല്‍ ജീവനക്കാരന്റെ സമ്പര്‍ക്കത്തിലൂടെ 18 പേര്‍ക്കുമാണ് രോഗം പടര്‍ന്നത്.
ഹോട്ടലിലെത്തിയ മുഴുവന്‍ ആളുകളെയും കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. 1000ത്തിലധികം ആളുകളാണ് ഇവരുമായി സമ്പര്‍ക്കം നടത്തിയതായി കണ്ടത്തിയിട്ടുള്ളത്. 52 കാരന് ചികിത്സയില്‍ കഴിഞ്ഞ സ്വകാര്യ ആശുപത്രി ഞായറാഴ്ചവരെ അടച്ചിടും. ബസ് സര്‍വ്വീസുകളും നിര്‍ത്തി വച്ചിരിക്കുകയാണ്.