KERALA

സാമൂഹ്യ സുരക്ഷ / ക്ഷേമനിധി ബോർഡ് പെൻഷൻ: മസ്റ്ററിംഗിന് ലോക്ഡൗണിനു ശേഷം ഒരാഴ്ച സമയം നൽകും

ബയോമെട്രിക് മസ്റ്ററിംഗ് നടത്താത്ത സാമൂഹ്യ സുരക്ഷ / ക്ഷേമനിധി ബോർഡു പെൻഷൻ ഗുണഭോക്താക്കൾക്ക് ലോക്ഡൗണിനു ശേഷം ഒരാഴ്ച കൂടി സമയം അനുവദിക്കും. ഫെബ്രുവരി 15 വരെ മസ്റ്റർ ചെയ്തിട്ടില്ലാത്ത, പെൻഷൻ അർഹതയുളള ഗുണഭോക്താക്കൾക്കാണ് അവസരം ലഭിക്കുക. മസ്റ്ററിംഗിനായി ഇനിയും സമയം അനുവദിയ്ക്കില്ലാത്തതിനാൽ അർഹരായ ഗുണഭോക്താക്കൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം. മസ്റ്ററിംഗ് തീയതി സംബന്ധിച്ച വിവരം പത്രമാധ്യമങ്ങൾ മുഖേന പിന്നീട് അറിയിക്കുമെന്നും ധനകാര്യ അഡീ: ചീഫ് സെക്രട്ടറി അറിയിച്ചു.
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗൺ കാലത്ത് തയ്യൽ തൊഴിലാളികൾക്ക് 1,000 രൂപ വീതം ധനസഹായം നൽകുന്നതിന് 53.6 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളളവരും, സാമൂഹ്യ സുരക്ഷാ പെൻഷൻ/ക്ഷേമപെൻഷൻ ലഭിക്കാത്തവരുമായ എല്ലാ തൊഴിലാളികൾക്കും 1,000 രൂപ വീതം സഹായത്തിന് അർഹതയുണ്ട്. ഓൺലൈൻ രജിസ്‌ട്രേഷൻ, പുതുക്കൽ മുഖേന ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ലഭ്യമായിട്ടുളളതിൽ രണ്ടു ഘട്ടങ്ങളിലായി ആകെ 1,04,670 തൊഴിലാളികൾക്ക് (ഒന്നാംഘട്ടം: 63,081 പേർക്ക്, രണ്ടാംഘട്ടം: 41,589 പേർക്ക്) 10,46,70,000 രൂപ വിതരണം ചെയ്തിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ബോർഡിൽ സമർപ്പിച്ചിട്ടില്ലാത്ത തൊഴിലാളികൾ ആനുകൂല്യം ലഭിക്കുന്നതിന് www.tailorwelfare.in എന്ന ബോർഡ് വെബ്‌സൈറ്റ് മുഖേന ആധാർ നമ്പർ, ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ്, ക്ഷേമനിധി പാസ്ബുക്ക്/തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ് ജില്ലാ ഓഫീസുകളിൽ തപാൽ മുഖേനയോ ട്രേഡ് യൂണിയൻ മുഖേനയോ ലോക്ഡൗണുമായി ബന്ധപ്പെട്ട സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നേരിട്ടോ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം-0471 2556895, കൊല്ലം- 98955 88328, പത്തനംതിട്ട/ആലപ്പുഴ- 94955 72858, ഇടുക്കി/കോട്ടയം – 94953 64094, എറണാകുളം – 90485 00602, തൃശൂർ – 91421 78787, മലപ്പുറം/പാലക്കാട് – 98954 07163, കോഴിക്കോട്/വയനാട് – 75608 95445, കണ്ണൂർ/കാസർകോട് – 94950 84088.

Tags
Show More

Related Articles

Back to top button
Close