KERALANEWSTop News

സാമ്പത്തിക തട്ടിപ്പുകേസ്:കുമ്മനം രാജശേഖരന്‍ അഞ്ചാം പ്രതി

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകേസില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അഞ്ചാം പ്രതിയാക്കി പോലീസ് കേസ്. ആറന്‍മുള സ്വദേശി ഹരികൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പുതുതായി തുടങ്ങുന്ന പേപ്പര്‍ കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 28.75 ലക്ഷം കബളിപ്പിച്ചെന്നാണ് ഹരികൃഷ്ണന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.കുമ്മനവും മുന്‍പിഎ പ്രവീണും ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെയാണ് പരാതി.പണം തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന് ആറന്മുള പോലീസ് അറിയിച്ചു. പണം വാങ്ങിയ ശേഷം കമ്പനി തുടങ്ങാന്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല. ഇത് സംബന്ധിച്ച് പലതവണ കുമ്മനത്തിനെയും പ്രവീണിനെയും കണ്ടിരുന്നു. എന്നാല്‍ ഇതില്‍ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പരാതി നല്‍കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close