Covid UpdatesINDIANEWS

സായുധ സേനയ്ക്ക് അടിയന്തര സാമ്പത്തിക വിനിയോഗാനുമതി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് അതീവ ഗുരുതരമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ സായുധ സേനയ്ക്ക് അടിയന്തര സാമ്പത്തിക അധികാരങ്ങൾ നൽകി കേന്ദ്ര പ്രതിരോധ മന്ത്രാലയം ഉത്തരവിറക്കി. ആശുപത്രികള്‍ സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും, ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും കൊവിഡ് നിര്‍ദ്ദിഷ്ട ഉപകരണങ്ങള്‍ വാങ്ങുന്നതിനും മറ്റ് സേവനങ്ങൾ ചെയ്യുന്നതിനും പ്രത്യേക അനുമതി കൂടാതെ തന്നെ പ്രവർത്തിക്കുന്നതിനാണ് ഈ അധികാരം.

കൊവിഡ് 19 സാഹചര്യത്തിനെതിരായ രാജ്യവ്യാപക പോരാട്ടത്തില്‍ സായുധ സേനയെ ശാക്തീകരിക്കുന്നതിനും അവരുടെ ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുമാണ് ഈ അധികാരം എന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close