INDIANEWSTop News

സിംഘുവിലെ അക്രമം, 44 പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു, രക്തസാക്ഷിദിനമായ ഇന്ന് നിരാഹാരസമരം

ന്യൂഡല്‍ഹി:വിവാദ കര്‍ഷകസമരത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സിംഘുവില്‍ 44 പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. അലിപൂര്‍ എസ്എച്ച്ഒയെ വാളുമായി ആക്രമിച്ച യുവാവും പിടിയിലായി. അറസ്റ്റിലായ 44 പേരില്‍ ഭൂരിഭാഗവും കര്‍ഷകരാണ്. ഗാസിപൂരിലെ സമരസ്ഥലം ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ കര്‍ഷകര്‍ ഇന്ന് പ്രതിഷേധമറിയിക്കും. ഡല്‍ഡി-യുപി അതിര്‍ത്തിയായ ഗാസിപൂരില്‍ ഇന്നും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പൊലീസ് ഈ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കര്‍ഷക സമര വേദിക്കെതിരെയുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് സിംഘു, തിക്രി അതിര്‍ത്തികള്‍ അതീവ ജാഗ്രതയിലാണ്. നാട്ടുകാരെന്ന് അവകാശപ്പെട്ട് ഇന്നും ഇവിടങ്ങളില്‍ ആളുകളുടെ പ്രതിഷേധം ഉണ്ടാകുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് ഡല്‍ഹി അതിര്‍ത്തികളില്‍ സുരക്ഷാ ശക്തമാക്കി. സമരത്തെ സംഘടിതമായി അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് കര്‍ഷക സംഘടനകള്‍ കുറ്റപ്പെടുത്തി. ഇത്തരം ശ്രമങ്ങള്‍ സമരത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയെ ഉള്ളുവെന്നും നേതാക്കള്‍ പറഞ്ഞു. ഡല്‍ഹി -യുപി അതിര്‍ത്തിയായ ഗാസിപൂരിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തുകയാണ്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനമായ ഇന്ന് സദ്ഭാവനദിവസമായി ആചരിക്കുമെന്ന് യുണൈറ്റഡ് കിസാന്‍ മോര്‍ച്ച അറിയിച്ചിരുന്നു. ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാവിലെ 9 മണിമുതല്‍ വൈകീട്ട് 5 മണിവരെ നിരാഹാരസമരം നടത്തുമെന്നും യുണൈറ്റഡ് കിസാന്‍ മോര്‍ച്ച അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close