INDIANEWSTop News

സിംഘു അതിര്‍ത്തിയില്‍ സംഘര്‍ഷം

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ സിംഘുവില്‍ ഒരു വിഭാഗം പ്രതിഷേധക്കാര്‍ രംഗത്ത്. കര്‍ഷകരുടെ സമരവേദിയിലെത്തിയ പ്രതിഷേധക്കാര്‍ സമരവേദികളില്‍ ചിലത് തല്ലിപ്പൊളിച്ചു. പ്രദേശത്ത് കര്‍ഷകരും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. കര്‍ഷകര്‍ സമരം ചെയ്യുന്ന വേദിയിലേക്ക് ബാരിക്കേഡുകള്‍ മറികടന്നാണ് ഒരു വിഭാഗം കൂട്ടം ചേര്‍ന്ന് എത്തിയത്. സമരവേദിക്ക് സമീപത്ത് നിലയുറച്ച കേന്ദ്രസേനയോ പോലീസ് കാര്യമായി തടയാതിരുന്നതിനെ തുടര്‍ന്നാണ് ഈ പ്രതിഷേധക്കാര്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ അരികിലേക്ക് എത്തിച്ചേര്‍ന്നത്. കര്‍ഷകരുടെ പാത്രങ്ങളും ടെന്റുകളും മറ്റ് സാധനങ്ങളടക്കം പ്രതിഷേധക്കാര്‍ നശിപ്പിച്ചു. ഇവര്‍ കര്‍ഷകരോ നാട്ടുകാരോ അല്ലെന്നാണ് വിവരം. പ്രതിഷേധക്കാരെ പോലീസ് പിന്നീട് ഇടപെട്ട് നീക്കി. പിന്നാലെ കര്‍ഷകര്‍ സമരം ചെയ്യുന്ന ഇടത്തേക്ക് കൂടുതല്‍ പോലീസ് എത്തി. സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ പ്രതിഷേധവുമായി എത്തിയവരുടെ മറവില്‍ പോലീസ് സമര വേദി ഒഴിപ്പിക്കാനുള്ള നടപടികളിലേക്ക് കടന്നേക്കുമെന്നാണ് അതേ സമയം പൊലീസ് കര്‍ഷകര്‍ക്ക് എതിരെ വന്ന പ്രതിഷേധക്കാരെ തടഞ്ഞില്ലെന്നും അതാണ് സംഘര്‍ഷത്തിലേക്ക് കടന്നതെന്നും കര്‍ഷക നേതാക്കള്‍ പ്രതികരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close