KERALANEWS

സിഎം രവീന്ദ്രനെ 13 മണിക്കൂര്‍ ഇഡി ചോദ്യം ചെയ്തു, നാല് രേഖകള്‍ ഹാജറാക്കി

കൊച്ചി:സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. രാവിലെ ഒമ്പതിന് എത്തിയ രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ രാത്രി 11 വരെ നീണ്ടു.പതിമൂന്ന് മണിക്കൂറാണ് രവീന്ദ്രനെ ചോദ്യം ചെയ്തത്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് സിഎം രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.് ഒന്‍പത് രേഖകളാണ് സി.എം രവീന്ദ്രനോട് ഹാജരാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നാല് രേഖകള്‍ മാത്രമാണ് രവീന്ദ്രന്‍ ഹാജരാക്കിയത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ബാങ്ക് ഇടപാട് രേഖകള്‍ രവീന്ദ്രന്‍ കൊണ്ടുവന്നിരുന്നു.

നാലാം തവണത്തെ ഇ.ഡി നോട്ടിസിലാണ് സി.എം രവീന്ദ്രന്‍ ഹാജരായത്. ആദ്യത്തെ തവണ ചോദ്യം ചെയ്യലിന് നോട്ടിസ് നല്‍കിയപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നതിനാല്‍ ഹാജരാകാന്‍ സാധിച്ചിരുന്നില്ല. പിന്നീട് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് മൂന്ന് തവണയും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെ നാലാം തവണ അയച്ച നോട്ടിസിലാണ് സിഎം രവീന്ദ്രന്‍ ഹാജരായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close