INDIA

സിഎഎയില്‍ നിന്ന് പിന്നോട്ടില്ല…. പ്രതിഷേധിക്കുന്നവര്‍ക്ക് അത് തുടരാം, നിലപാട് കടുപ്പിച്ച് അമിത് ഷാ

ലഖ്നൗ: പൗരത്വ നിയമം എന്ത് വന്നാലും നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വനിമയമം പിന്‍വലിക്കില്ല പ്രതിഷേധിക്കുന്നവര്‍ക്ക് അത് തുടരാമെന്നും അമിത് ഷാ പറഞ്ഞു. സിഎഎ അനുകൂല പ്രചാരണത്തിനായി ലഖ്നൗവില്‍ എത്തിയതായിരുന്നു അമിത് ഷാ. പ്രതിപക്ഷം

യാഥാര്‍ത്ഥ്യമെന്താണെന്ന് കാണുന്നില്ല. അവരുടെ കണ്ണുകള്‍ മുഖംമൂടി കൊണ്ട് മൂടിയിരിക്കുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
സിഎഎ കാരണം ആര്‍ക്കെങ്കിലും പൗരത്വം നഷ്ടമാകുമെന്ന് പ്രതിപക്ഷം തെളിയിക്കട്ടെയെന്നും അമിത് ഷാ വെല്ലുവിളിച്ചു. രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, മായാവതി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ്് അമിത് ഷാ ഉയര്‍ത്തി,ത്. ഇവരെ പരസ്യ സംവാദത്തിനും ക്ഷണിക്കുകയും ചെയ്ത്തു.
സിഎഎയ്ക്കെതിരെ കോണ്‍ഗ്രസ് നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് അമിത് ഷാ പ്രചാരണം ശക്തിപ്പെടുത്തിയത്. പ്രതിപക്ഷത്തെ ഭയപ്പെടുന്നില്ലെന്ന് ഷാ പറഞ്ഞു. സിഎഎയില്‍ മുസ്ലീം വിഭാഗത്തിന് പൗരത്വ നഷ്ടമാകുമെന്ന ഏതെങ്കിലും വരികളുണ്ടെന്ന് തെളിയിക്കാന്‍ മമതാ ബാനര്‍ജിക്കോ അഖിലേഷ് യാദവിനോ സാധിക്കില്ല. കോണ്‍ഗ്രസ് ഇത്രയും കാലം പാകിസ്താനില്‍ നിന്നുള്ള അനധികൃത കുടിയേറ്റത്തെയും തീവ്രവാദത്തെയും കണ്ണുമടച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നു. പല സംഘടനകളും പാകിസ്്താനില്‍ നിന്ന് വന്ന് ഇവിടെ തീവ്രവാദ ആക്രമണങ്ങള്‍ നടത്തി. എന്നാല്‍ മൗനി ബാബയായ മന്‍മോഹന്‍ ഒന്നും മിണ്ടിയില്ല എന്നും അമിത് ഷാ ആരോപിച്ചു.
സിഎഎയ്ക്കെതിരെ ഏറ്റവും പ്രതിഷേധം നടന്ന സ്ഥലങ്ങളില്‍ ഒന്നാണ് ലഖ്നൗ. ഇവിടെ തന്നെ സിഎഎ അനുകൂല പ്രചാരണത്തിന് അമിത് ഷാ തിരഞ്ഞെടുത്തത് വിമര്‍ശകര്‍ക്ക് മറുപടി നല്‍കാന്‍ കൂടിയാണ്.




Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close