KERALANEWS

സിഎഎ പ്രതിഷേധത്തിന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് കള്ളപ്പണം സ്വീകരിച്ചതായി ഇഡി

കോഴിക്കോട്:സിഎഎ വിരുദ്ധ പ്രതിഷേധത്തിന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് വ്യാപകമായി കള്ളപ്പണം സ്വീകരിച്ചിരുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി ഇഡി. കേരളത്തില്‍ വിവിധയിടങ്ങളില്‍ ഇന്നലെ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ കണ്ടെത്തല്‍. തെളിവുളായി നിരവധി ബാങ്ക് ഇടപാട് രേഖകളും ലാപ്‌ടോപ്പുകളും പിടികൂടി. പോപ്പുലര്‍ ഫ്രണ്ടിന്റെ കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസില്‍ ഇന്നലെ പന്ത്രണ്ട് മണിക്കൂറാണപരിശോധന നടത്തിയത്.അതേ സമയം കേന്ദ്രസര്‍ക്കാരിന്റെ പകതീര്‍ക്കലെന്നാണ് പരിശോധനയുടെ പി്ന്നിലെന്ന് പോപ്പുലര്ഡ ഫ്രണ്ട് നേതാക്കള്‍ പ്രതികരിച്ചു.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ ഇഡിയുടെ പരിശോധന

സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരത്തിന്റെ മലപ്പുറത്തെ വീട്ടിലായിരുന്നു ആദ്യ പരിശോധന. പിന്നാലെ കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസിലും ഇ.ഡിയെത്തി. പൂന്തുറ, കളമശേരി, കാരന്തൂര്‍ തുടങ്ങിയ ഇടങ്ങളിലെ സംസ്ഥാന ജില്ലാ നേതാക്കളുടെ വീടുകളിലും പരിശോധിച്ച്് രേഖകള്‍ പിടികൂടി. ബാങ്ക് ഇടപാടുകള്‍, വിവിധ പാര്‍ട്ടി പരിപാടികള്‍ക്ക് ചെലവഴിച്ച തുക, നേതാക്കളുടെ വിദേശയാത്ര തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. സംസ്ഥാന കമ്മിറ്റി ഓഫിസിലെ പരിശോധന പന്ത്രണ്ട് മണിക്കൂര്‍ നീണ്ടു. രേഖകളുമായി ഉദ്യോഗസ്ഥര്‍ മടങ്ങിയ വാഹനങ്ങള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. കേന്ദ്ര സേനയുടെ അകമ്പടിയിലാണ് വാഹനം പുറത്തെത്തിയത്. ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുകയാണ് ഇ.ഡിയുടെ പരിശോധനയ്ക്ക് പിന്നിലെന്നാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ പ്രതികരണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close