KERALANEWSTop News

സിഎജി റിപ്പോര്‍ട്ട് പുറത്തുവിട്ടത് മനപൂര്‍വ്വം തന്നെ: ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് പുറത്തുവിട്ടത് മനപൂര്‍വ്വം തന്നെയാണെന്ന് ധനമന്ത്രി തോമസ് ഐസക് എത്തിക്സ് കമ്മിറ്റിയോട്. ഇതുമായി ബന്ധപ്പെട്ട ഏത് നടപടിയും സ്വീകരിക്കാന്‍ തയ്യാറാണെന്ന് ധനമന്ത്രി എത്തിക്സ് കമ്മിറ്റിയെ അറിയിച്ചു. എന്നാല്‍ അവകാശലംഘനം നടത്തിയത് താനല്ലെന്നും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചത് സിഎജി ആണെന്നും ധനമന്ത്രി ആരോപിച്ചു. സിഎജി റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കുന്നത് പ്രതിരോധിക്കാന്‍ മാത്രമാണ് താന്‍ ശ്രമിച്ചതെന്നും ധനമന്ത്രി പറഞ്ഞു.സ്വയം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് താന്‍ എത്തിക്സ് കമ്മിറ്റിയ്ക്ക് മുന്നില്‍ ഹാജരായതെന്നും അതില്‍ നാണക്കേടിന്റെ കാര്യമില്ലെന്നും തോമസ് ഐസക് പറഞ്ഞു.കിഫ്ബി ഓഡിറ്റ് റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതിന് മുമ്പ് പരസ്യപ്പെടുത്തിയെന്ന വിഡി സതീശന്‍ എംഎല്‍എയുടെ അവകാശ ലംഘന പരാതിയെത്തുടര്‍ന്നാണ് ധനമന്ത്രി എത്തിക്സ് കമ്മിറ്റിയ്ക്ക് മുന്നിലെത്തുന്നത്.എ പ്രദീപ് കുമാറാണ് എത്തിക്സ് കമ്മറ്റിയുടെ ചെയര്‍മാന്‍. അനൂപ് ജേക്കബ്, ജോര്‍ജ്ജ് എം തോമസ്, ജോണ്‍ ഫെര്‍ണാണ്ടസ്, വികെസി മുഹമ്മദ് കോയ, മോന്‍സ് ജോസഫ്, പികെ മുരളി, വിഎസ് ശിവകുമാര്‍, ഇടി തൈസണ്‍ മാസ്റ്റര്‍ എന്നിവരാണ് നിയമസഭയുടെ എത്തിക്സ് ആന്റ് പ്രിവിലേജസ് കമ്മറ്റി അംഗങ്ങള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close