KERALANEWS

സിഐടിയു നേതാവും സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കാട്ടാക്കട ശശി അന്തരിച്ചു

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിഐടിയു നേതാവുമായ കാട്ടാക്കട ശശി (70) അന്തരിച്ചു. കേരള സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ചെയർമാനുമായിരുന്നു. കോവിഡാനന്തര പ്രശ്‌നങ്ങളെ തുടർന്ന്‌ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

കേരള സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍, സിഐടിയു സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മിറ്റി അംഗം, ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

മൃതദേഹം രാവിലെ ഒമ്പതിന്‌ സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന്‌ വെക്കും. സംസ്‌കാരം പിന്നീട് വീട്ടുവളപ്പിൽ നടത്തും.

നിര്യാണത്തിൽ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം എം പി അനുശോചനം രേഖപ്പെടുത്തി. ട്രേഡ് യൂണിയൻ രംഗത്തെ മികച്ച സംഘാടകനെയും ,തൊഴിലാളി പ്രവർത്തകനെയും ആണ് നഷ്ടമായതെന്ന് എളമരം കരീം എംപി വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close