INDIANEWSTrending

സിഗരറ്റും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായപരിധി 21 ആയി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് കടര് ബില്ല് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കി

ന്യുഡല്‍ഹി:സിഗരറ്റും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായപരിധി 21 ആയി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് കടര് ബില്ല് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കി.സിഗരറ്റിന്റെ ചില്ലറ വില്പനയും ഇതോടൊപ്പം നിരോധിച്ചേക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റര്‍ ചുറ്റളവിനുള്ളില്‍ പുകയില ഉത്പന്നങ്ങളുടെ വിതരണവും വില്പനയും നിരോധിക്കുക,പൊതു ഇടങ്ങളില്‍ പുകവലിച്ചാല്‍ ഈടാക്കുന്ന പിഴയിലും വര്‍ധനവരുത്തുക എന്നിവയായിരിക്കും പുതിയ കരട് നിയമത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യങ്ങള്‍.

നിലവിലെ 1000 രൂപ പിഴയും രണ്ടുവര്‍ഷംവരെ തടവും എന്നുള്ളത് ഒരു ലക്ഷം രൂപവരെ പിഴയും ഏഴുവര്‍ഷംവരെ തടവുമാക്കാനാണ് ശുപാര്‍ശ.അനധികൃതമായി പുകയില ഉത്പന്നങ്ങള്‍ നിര്‍മിച്ചാല്‍ രണ്ടുവര്‍ഷം തടവും ഒരു ലക്ഷം പിഴയും നല്‍കേണ്ടിവരും. നിരോധിതമേഖലയില്‍ പുകവലിച്ചാലുള്ള പിഴ 200 രൂപയില്‍നിന്ന് 2000 രൂപയായാണ് ഉയര്‍ത്തുന്നത്.സിഗരറ്റ് ഉള്‍പ്പടെയുള്ള പുകയില ഉത്പന്നങ്ങള്‍(ഉത്പാദനം, വിതരണം, പരസ്യം എന്നിവ നിരോധിക്കുന്നത് ഉള്‍പ്പടെ)ഉപയോഗിക്കുന്നതു സംബന്ധിച്ച ഭേദഗതി നിയമം 2020ലാണ് പുതിയ നിര്‍ദേശങ്ങളുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close