INDIANEWSTop News

സിദ്ദിക് കാപ്പന് സിമി ബന്ധം,കെയുഡബ്ലുജെക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍, രൂക്ഷവിമര്‍ശനങ്ങളുമായി യുപി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഹത്രാസിലേക്ക് റിപ്പോര്‍ട്ടിങ്ങിനായി പോകുന്നതിനിടയില്‍ പിടിയിലായ റിപ്പോര്‍ട്ടര്‍ സിദ്ദിക് കാപ്പനെതിരെയും കേരള പത്രപ്രവര്‍ത്തക യൂണിയനെതിരെയും രൂക്ഷ വിമര്‍ശനങ്ങളുമായി യുപി സര്‍ക്കാര്‍ രംഗത്ത്. കോടതിയില്‍ കെയുഡബ്ലുജെക്കെതിരെ സത്യവാങ്മൂലം യുപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ഡല്‍ഹി കലാപം ആസൂത്രണം ചെയ്തു എന്ന് പറയപ്പെടുന്ന മുഹമ്മദ് ടാനിഷ് പറഞ്ഞിട്ടാണ് സിദ്ദിക്ക് കാപ്പന്‍ ഹത്രാസിലേക്ക് പോയതെന്നും കാപ്പന്‍ ഒരു സിമി പ്രവര്‍ത്തകനാണ് തുടങ്ങിയ പരാമര്‍ശങ്ങളാണ് കോടതിയില്‍ യുപി സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ളത്. സിദ്ദിക്കിന്റെ മോചനത്തിനായി സുപ്രീം കോടതിയെ സമീപിച്ചിരുന്ന കേരള പത്രപ്രവര്‍ത്തക യൂണിയനെതിരെയും രൂക്ഷമായ പരാമര്‍ശങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. വടക്കുംനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട ഭൂമിതട്ടിപ്പുകേസില്‍ യൂണിയന് ബന്ധമുണ്ടെന്നും സര്‍ക്കാര്‍ ഫണ്ടുകളുമായി ബന്ധപ്പെട്ട കേസുകള്‍ നേരിടുന്ന സംഘടനകൂടിയാണിത് എന്നുമുള്ള പരാമര്‍ശങ്ങളാണ് സത്യവാങ്മൂലത്തിലുള്ളത്. ഇതിനെല്ലാം മറുപടി പറയാന്‍ മൂന്നാഴ്ചത്തെ സമയമാണ് പത്രപ്രവര്‍ത്തകയൂണിയന് കോടതി നല്‍കിയിട്ടുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close