INDIANEWSTrending

സിദ്ദിഖ് കാപ്പനെ വിട്ടയക്കാന്‍ നടപടി വേണമെന്ന് അബ്ദുള്‍ വഹാബ് എം.പി രാജ്യസഭയില്‍

ന്യൂഡല്‍ഹി: ഹാഥ്രസില്‍ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വിട്ടയക്കാന്‍ നടപടി വേണമെന്ന് അബ്ദുള്‍ വഹാബ് എം.പി രാജ്യസഭയില്‍ ആവശ്യപ്പെട്ടു. സിദ്ദിഖ് കാപ്പന്റെ മോചനത്തിനായി കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരും സമരത്തിലാണ്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയിലാണ് സിദ്ദിഖ് കാപ്പന്‍ വിഷയം അബ്ദുള്‍ വഹാബ് ഉന്നയിച്ചത്.യുപി പൊലീസ് അറസ്റ്റുചെയ്ത സിദ്ദിഖ് കാപ്പന്‍ നാലുമാസത്തിലധികമായി മധുര ജയിലില്‍ കഴിയുകയാണ്. സിദ്ദിഖ് കാപ്പന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീംകോടതിയെയും സമീപിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close