മലപ്പുറം:ഹാഥ്റസിലേക്കുള്ള യാത്രക്കിടെ ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ അറസ്റ്റിനെതിരായ രാഷ്ട്രീയ പോരാട്ടം കോണ്‍ഗ്രസ് ഏറ്റെടുത്തു. മലപ്പുറം വേങ്ങരയിലുള്ള കാപ്പന്റെ കുടുംബത്തെ സന്ദര്‍ശിച്ച് പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാക്കള്‍ മലപ്പുറത്ത് കാപ്പന് നീതി തേടി പ്രതിഷേധ പൊതുയോഗവും നടത്തി.
കരിനിയമങ്ങള്‍ അടക്കം മുസ്ലിംകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ചെവി കൊടുക്കാത്ത ശൈലിയില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് കാപ്പന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചത്. കാപ്പന്‍ അറസ്റ്റിലായ ഉടന്‍ തന്നെ കെ.പി.സി.സി സെക്രട്ടറി കെ.പി നൗഷാദലിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംഘം കുടുംബത്തെ സന്ദര്‍ശിച്ചു.