KERALANEWS

സിദ്ദിഖ് കാപ്പന്റെ ഭാര്യയ്ക്ക് പിന്തുണയുമായി യൂത്ത് ലീഗ് നേതാക്കള്‍, പ്രത്യേക അഭിഭാഷകനെ ഏര്‍പ്പെടുത്തുമെന്ന് അഭിഭാഷകന്‍ ഹാരിസ് ബീരാന്‍

മലപ്പുറം:മാധ്യമപ്രവര്‍ത്തന്‍ സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി.
ആരു കൈവിട്ടാലും സിദ്ദിഖ് കാപ്പന് നിയമപരമായ എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണെന്ന് മുനവറലി തങ്ങള്‍ ഉറപ്പു നല്‍കിയതായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് അറിയിച്ചു. സുപ്രീം കോടതിയില്‍ സിദ്ദിഖിന്റെ ഭാര്യയ്ക്കായി പ്രത്യേക അഭിഭാഷകനെ ഏര്‍പ്പെടുത്താമെന്ന് അഭിഭാഷകന്‍ ഹാരിസ് ബീരാനും അറിയിച്ചു.

അതേസമയം സിദ്ദിഖ് കാപ്പന് രോഗാവസ്ഥയില്‍ കഴിയുന്ന മാതാവിനെ വീഡിയോ കോണ്‍ഫറന്‍സ് വഴി കാണാന്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളപത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹരജിയില്‍ അന്തിമ വാദം അടുത്തയാഴ്ച കേള്‍ക്കാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close