INDIANEWSTop News

സിദ്ദിഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കാൻ യുപി സർക്കാരിനോട് സുപ്രീംകോടതി

ന്യൂഡൽഹി: കോവിഡ് ബാധിതനായ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കാപ്പനെ ദില്ലിയിലേക്ക് മാറ്റണമെന്ന ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. കേന്ദ്രം ഹർജി എതിർത്തിരുന്നു.

ഹത്രാസിൽ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗക്കേസിൽ മരിച്ച സംഭവത്തിൽ അവരെ കാണാൻ പോയ കാപ്പനെ സർക്കാർ അറസ്റ് ചെയ്യുകയായിരുന്നു. മധുരയിൽ ജയിലിലുള്ള കാപ്പനെ കോവിഡ് പോസിറ്റീവ് സ്ഥിതീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തെ ഒരു മൃഗത്തെ പോലെ കട്ടിലോട് ചേർത്ത കെട്ടിയിട്ടിരിക്കുകയായിരുന്നു എന്ന് കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് (കെ‌യുഡബ്ല്യുജെ) ഹർജിയിൽ പറഞ്ഞു.

ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ സൂര്യ കാന്ത്, എ എസ് ബോപണ്ണ എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ബുധനാഴ്ചയോടെ മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം ആശുപത്രിയിലെ കട്ടിലിൽ കാപ്പനെ ചങ്ങലയ്ക്കിട്ടു എന്ന ആരോപണം യുപി സർക്കാർ നിഷേധിച്ചു. കണക്റ്റിവിറ്റി പ്രശ്‌നം കാരണം വാദം കേൾക്കാൻ ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്ന് ബെഞ്ച് ഹർജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close