സിദ്ദിഖ് കാപ്പന് ജാമ്യം തേടി അലഹബാദ് ഹൈക്കോടതിയില്‍ സമീപിക്കാമെന്ന് സുപ്രീം കോടതി

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ടത് റിപ്പോര്‍ട്ട് ചെയ്യാനായി പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പന് ജാമ്യം തേടി അലഹബാദ് ഹൈക്കോടതിയില്‍ സമീപിക്കാമെന്ന് സുപ്രീം കോടതി.സിദ്ദിഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയ നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. എന്തെങ്കിലും പ്രായസമുണ്ടായാല് സുപ്രീം കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെ വ്യക്തമാക്കി.സുപ്രീംകോടതിയിലെ കേസ് തള്ളാതെ നിലനിര്‍ത്തിയാണ് അലഹാബാദ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കാന് പത്രപ്രവര്‍ത്തക യൂണിയനോട് ചീഫ് ജസ്റ്റിസ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.ഹത്രാസ് സംഭവത്തിന് പിന്നാലെ വലിയ തിരിച്ചടി നേരിട്ട ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രതിഷേധക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരായ നടപടികള്‍ ശക്തമാക്കുകയാണ്. 21 കേസാണ് ഹത്രാസിലെ പ്രതിഷേധങ്ങളുടെ പേരില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത്.