INDIANEWS

സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തതിനെതിരെ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എംപിമാരുടെ കത്ത്

ലഖ്‌നൗ: യുപിയിലെ ഹാത്രസിലേക്ക് പോവാന്‍ ശ്രമിച്ച മലയാളി മാധ്യമപ്രവര്‍ത്തകനെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും എംപിമാര്‍ കത്തെഴുതി. എംപിമാരായ ബിനോയ് വിശ്വം, ബെന്നി ബഹനാന്‍, ആന്റോ ആന്റണി എന്നിവരാണ് കത്തെഴുതിയത്. മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ കരിനിയമം ചുമത്തി അറസ്റ്റ് ചെയ്ത വിഷയത്തില്‍ ഇടപെടണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ ആക്രമണമാണ് യുപി പൊലീസ് നടത്തിയതെന്നും കത്തില്‍ വിമര്‍ശനമുണ്ട്.

അറസ്റ്റ് ചെയ്യുമ്പോള്‍ പുലര്‍ത്തേണ്ട മിനിമം മാനദണ്ഡം പോലും സിദ്ദീഖ് കാപ്പന്റെ കാര്യത്തില്‍ പുലര്‍ത്തിയില്ല. ഹാത്രസില്‍ നടന്നത് എന്താണെന്ന് അന്വേഷിക്കേണ്ടത് മാധ്യമപ്രവര്‍ത്തകരുടെ ഉത്തരവാദിത്വമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ഇത്തരം നിലപാടുകള്‍ കാരണമാണ് മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ 142ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയതെന്ന് ബിനോയ് വിശ്വം കത്തില്‍ ചൂണ്ടിക്കാട്ടി. വസ്തുതാപരമായ റിപ്പോര്‍ട്ടിങ് അനുവദിക്കില്ലെന്നാണ് ഉത്തര്‍പ്രദേശ് ഇതിലൂടെ നല്‍കുന്ന സന്ദേശമെന്ന് ബെന്നി ബഹനാനും കത്തില്‍ പറഞ്ഞു. മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയില്‍ ഇടപെടണമെന്ന് ആന്റോ ആന്റണിയും ആവശ്യപ്പെടുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close