KERALANEWS

സിദ്ദീഖ് കാപ്പന്റെ അറസ്റ്റ്: ഗൗരവമായി കാണുന്നുവെന്ന് രാഹുല്‍ഗാന്ധി

മലപ്പുറം: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ അന്യായമായി ജയിലലടച്ച ഉത്തര്‍പ്രദേശ് പൊലിസിന്റെ നടപടി ഗൗരവമായി കാണുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. വിഷയത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും യു.പി ഘടകം കോണ്‍ഗ്രസ് കമ്മിറ്റിയും ഇടപെടുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

മലപ്പുറം ഗസ്റ്റ് ഹൗസില്‍ വച്ച് വിഷയം ശ്രദ്ധയില്‍പ്പെടുത്തിയ കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദ് അലി, മഹിളാ കോണ്‍ഗ്രസ് നേതാവ് ഫാത്തിമ റോഷ്‌ന എന്നിവരെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, എ.പി അനില്‍കുമാര്‍ എം.എല്‍.എ, ഷാഫി പറമ്പില്‍ എം.എല്‍.എ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ഞായറാഴ്ച മലപ്പുറത്ത് എത്തിയ യു.ഡി.എഫ് ചെയര്‍മാന്‍ എം.എം ഹസനും സിദ്ദീഖ് കാപ്പന്റെ വീട്ടിലെത്തി കുടുംബത്തിന് പിന്തുണ അറിയിച്ചിരുന്നു

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close