KERALANEWSTrending

സിദ്ദീഖ് കാപ്പന്റെ അറസ്റ്റ് :പ്രിയങ്ക ഗാന്ധിയും യുപിസിസിയും ഇടപെടുമെന്ന് രാഹുല്‍ ഗാന്ധി

മലപ്പുറം: മാധ്യമ പ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെ യുഎപിഎ ചുമത്തി യുപി പോലീസ് അറസ്റ്റ് ചെയ്ത സംഭവം കോണ്‍ഗ്രസ് ഗൗരവമായി കാണുന്നുവെന്നും വിഷയത്തില്‍ പ്രിയങ്ക ഗാന്ധിയും യുപിസിസിയും ഇടപെടുമെന്നു രാഹുല്‍ ഗാന്ധി അറിയിച്ചു. സിദ്ദീഖ് കാപ്പനെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ലപ്പുറം ഗസ്റ്റ് ഹൗസില്‍ വെച്ച് കെപിസിസി സെക്രട്ടറി കെ പി നൗഷാദ് അലി, മഹിളാ കോണ്‍ഗ്രസ് നേതാവ് ഫാത്തിമ റോഷന എന്നിവര്‍ രാഹുല്‍ ഗാന്ധിക്ക് നിവേദനം നല്‍കി. തുടര്‍ന്നാണ് സംഭവം ഗൗരവമായി കാണുന്നുവെന്നും യുപിസിസിയും പ്രിയങ്ക ഗാന്ധിയും ഇടപെടുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചത്. കഴിഞ്ഞ ദിവസം എം എം ഹസന്‍, നൗഷാദ് അലി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സിദ്ദീഖ് കാപ്പന്റെ വീട് സന്ദര്‍ശിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close