KERALANEWS

സിദ്ദീഖ് കാപ്പന്റെ വിഷയത്തില്‍ ഇടപെടാനാവില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് യു.എ.പി.എ ചുമത്തി ജയിലിലടച്ച സംഭവത്തില്‍ ഇടപെടാനാവില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പി. ഉബൈദുല്ല എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാധാരണ നിയമനടപടികളില്‍ നിന്ന് വ്യതിചലിച്ച് നിരവധി കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും ഒരു മാധ്യമപ്രവര്‍ത്തകന്റെ പ്രയാസമാണ് എം.എല്‍.എ ഇവിടെ ചൂണ്ടിക്കാണിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് നിരവധി പരിമിതികളുണ്ട്. മറ്റൊരു സംസ്ഥാനത്തുള്ള കാര്യമാണ്. സംസ്ഥാന സര്‍ക്കാരിന് പ്രത്യേകമായി ഇടപെടുന്നതില്‍ അങ്ങേയറ്റത്തെ പരിമിതികളുണ്ടെന്നും മുഖ്യമന്ത്രി മറുപടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close