KERALANEWS

സിദ്ധിഖ് കാപ്പന്റെ അറസ്റ്റ്‌: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍

ലഖ്‌നൗ:ഉത്തര്‍പ്രദേശിലെ ഹാത്രസിലുണ്ടായ ക്രൂരപീഡനം റിപ്പോര്‍ട്ട് ചെയ്യാനുള്ള യാത്രക്കിടെ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്റെ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീംകോടതിയെ സമീപിച്ചു.പോലീസ് മര്‍ദ്ദിച്ചു എന്നും മരുന്ന് നിഷേധിച്ചു എന്നും സത്യവാങ്മൂലത്തില്‍ യൂണിയന്‍ ആരോപിച്ചു. കേസില്‍ യു.പി പൊലീസ് നല്‍കിയ സത്യവാങ്മൂലം തെറ്റിദ്ധാരണ ഉണ്ടാക്കുന്നത് ആണെന്നും സത്യവാങ്മൂലം പറയുന്നു. സിദ്ദിഖിന്റെ ജാമ്യഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കും.
അറസ്റ്റിന് പിന്നില്‍ നിഗൂഡ താല്‍പര്യങ്ങള്‍ ഉണ്ടെന്ന് സംശയിക്കുന്നു. പോപ്പുലര്‍ ഫ്രണ്ടുമായി സിദ്ധിഖിന് ബന്ധമില്ല, മുഴുവന്‍ സമയ മാധ്യമ പ്രവര്‍ത്തകന്‍ ആണ്. നുണ പരിശോധനക്കും സിദ്ദിഖ് കാപ്പന്‍ സമ്മതിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close