KERALANEWSTop NewsTrending

സിനിമകളെപ്പോഴും തിയറ്ററില്‍ തന്നെ പോയി കാണണമെന്ന് ബാബു ആന്റണി, ഒടിടി പ്ലാറ്റ്ഫോം മലയാള സിനിമയ്ക്ക് യോജിക്കാത്തതെന്നും ബാബു ആന്റണി.

സിനിമകള്‍ ബിഗ് സ്‌ക്രീനില്‍ നിന്നും ഒടിടി പ്ലാറ്റ്ഫോമിലേക്ക് ചുരുങ്ങുന്നതിനോട് യോജിക്കാതെ നടന്‍ ബാബു ആന്റണി, സിനിമ തിയറ്ററില്‍ പോയി തന്നെ കാണണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. പുതുവത്സരദിനത്തില്‍ റേഡിയോ മംഗളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ബാബു ആന്റണിയുടെ പ്രതികരണം.

ഒടിടി പ്ലാറ്റ്ഫോമം എന്നത് വലിയ കടല്‍ പോലെയാണ് വിവിധ ഭാഷകളിലുള്ള സിനിമകള്‍ അവിടെയുണ്ട് അവിടെ നമ്മുടെ സിനിമകള്‍ ഇല്ലാതാകും. മാത്രമല്ല വലിയ ചിലവില്‍ നിര്‍മ്മിക്കുന്ന ആക്ഷ്ന്‍ ചിത്രങ്ങളൊക്കെ കേവലം ഒടിടി പ്ലാറ്റ്ഫോമില്‍ കാണാന്‍ എന്തുസുഖമാണുളളത്. അതൊക്കെ തിയറ്ററില്‍ പോയി തന്നെ കാണണമെന്നും തിയറ്റര്‍ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഔട്ടിങ്ങ് സുഖം നല്‍കുന്ന ഒന്നാണന്നും അദ്ദേഹം പറഞ്ഞു.റേഡിയോ മംഗളത്തിന്റെ പുതുവല്‍സര സ്പെഷ്യല്‍ പരിപാടിയില്‍ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം വ്യക്തമാക്കിയത്.

ചെറു സിനിമകള്‍ക്കു ഒടിടി പ്ലാറ്റ്ഫോമം പ്രാധാന്യം നല്‍കുന്നുണ്ട് ചെറിയ ചിലവില്‍ സിനിമ നിര്‍മ്മിക്കാനും അത് വിറ്റഴിക്കാനും സാധിക്കും മാത്രമല്ല സിനിമ രംഗത്തുള്ള എല്ലാവര്‍ക്കും ഒരു പോലെ ജോലിയും ലഭിക്കും. ഹോളിവുഡിലൊക്കെ ഒടിടി പ്ലാറ്റ്ഫോമിനു മാത്രമായി സിനിമ നിര്‍മ്മിക്കുന്നുണ്ട്. നമ്മുടെ മലയാളത്തില്‍ അതിനു ചാന്‍സ് കുറവാണ്. കുടുംബത്തോടൊപ്പം അമേരിക്കയില്‍ സ്ഥിര താമസമാക്കിയ ബാബു ആന്റണി മലയാള സിനിമയിലെ ചെറിയ ഇടവേളക്കു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലുടെ 2021 ല്‍ തിരിച്ചുവരവിനൊരുങ്ങുകയാണന്നും അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close