KERALA

സിനിമയിലെ ആരെയും വിമര്‍ശ്ശിക്കാന്‍ എന്തു ധാര്‍മ്മികതയാണു പാര്‍വ്വതിക്കുള്ളത്: സംവിധായിക സുധാ രാധിക

പാര്‍വ്വതി തെരുവോത്തിനെയും ഡബ്ല്യുസിസിയെയും വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സംവിധായിക സുധാ രാധിക. കാസ്റ്റിംഗ് കൗചിംഗ് അടക്കം സകല നാലാംകിട സാദ്ധ്യതകളും നിര്‍ലോഭം ഉപയോഗിച്ച്, പണവും പ്രശസ്തിയും സ്ഥാനമാനങ്ങളും നേടുകയും അത്തരം ഐഡികളില്‍ അഭിരമിക്കയും ചെയ്യുന്ന ഒരു കൂട്ടം സിനിമാനടിമാരും ടെക്‌നീഷ്യന്മാരുമെന്നാണ് സുധ പറയുന്നത്. സിനിമയുടെ പിന്നാമ്പുറങ്ങളിലെ ബെയ്റ്റുകള്‍ കൊണ്ട് വളര്‍ന്ന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങി സിനിമയില്‍ അഭിനയിക്കുന്നു എന്നല്ലാതെ സിനിമയിലെ ആരെയും വിമര്‍ശ്ശിക്കാന്‍ എന്തു ധാര്‍മ്മികതയാണു പാര്‍വ്വതിക്കുള്ളത്? എന്നും ചോദിക്കുന്നുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം


ഇടവേള ബാബുവും പാര്‍വ്വതിയും രണ്ടു സിനിമാ സംഘടനകളുടെ പ്രതിനിധികളാണു. 1994 മുതല്‍ ഇപ്പഴും സജീവമായി നില്‍ക്കുന്ന അമ്മ എന്ന സംഘടനയുടെ സെക്രറ്ററിയാണു ഇടവേള ബാബു. 2017ലാണു ഡബ്ല്യുസിസി ഉണ്ടാകുന്നതും ഇപ്പോള്‍ ഉണ്ടൊ എന്നു മഷിയിട്ടു നോക്കേണ്ട അവസ്ഥയിലുമാണു.

അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിന്റെ അതെ സ്വഭാവങ്ങളും അടിസ്ഥാനങ്ങളുമല്ലാതെ, വലിയ വീരവാദങ്ങള്‍ ഒന്നുമില്ല. സിനിമ പിന്നണിയിലെ പടലപിണക്കങ്ങളും തര്‍ക്കങ്ങളും ഉഡായിപ്പുകളുമൊക്കെ സമരസപ്പെടുത്തി പോവുക, പരിപാടികള്‍ സംഘടിപ്പിക്കുക, അവശആര്‍റ്റിസ്റ്റുകളെ സഹായിക്കുക പിന്നെ ഇപ്പോള്‍ രണ്ടാമത്തെ പ്രൊഡക്ഷനും അമ്മയുടേതായി വരുന്നു.
ഡബ്ല്യുസിസിഎന്നാല്‍ കൊട്ടിഘോഷികപ്പെട്ട സ്ത്രീ ശാക്തീകരണവും ജെന്‍ഡര്‍ ഇക്വാലിറ്റിയൊ അങ്ങനെ കുറെ ബഹളങ്ങള്‍ ഒക്കെ ഉണ്ടാക്കിയിട്ടാണു വന്നത്. കാസ്റ്റിംഗ് കൗചിംഗ് വ്യംഗ്യാരോപണങ്ങളും ‘മി റ്റൂ’ തുടങ്ങിയ ബ്ലേക് മെയിലിങ്ങുമൊക്കെ ഒളിഞ്ഞും തെളിഞ്ഞും എടുത്തു വീശി സമൂഹത്തില്‍ ഒരു ഇക്കിളിയൊക്കെ ഉണ്ടായി. ആരാണിതൊക്കെ നയിക്കുന്നത് എന്നു നോക്കിയാല്‍ സിനിമാരംഗത്തെ സ്ത്രീകള്‍ പോലും മൂക്കത്ത് വിരല്‍ വയ്ക്കും. കാസ്റ്റിംഗ് കൗചിംഗ് അടക്കം സകല നാലാംകിട സാദ്ധ്യതകളും നിര്‍ലോഭം ഉപയോഗിച്ച്, പണവും പ്രശസ്തിയും സ്ഥാനമാനങ്ങളും നേടുകയും അത്തരം ഐഡികളില്‍ അഭിരമിക്കയും ചെയ്യുന്ന ഒരു കൂട്ടം സിനിമാനടിമാരും റ്റെക്‌നീഷ്യന്മാരും. എന്നിട്ട് ഡബ്ല്യുസിസി എന്നു ലേബലുമിട്ട് തികഞ്ഞ സ്ത്രീ വിരുദ്ധതയും സ്വജന പക്ഷപാതവും അഴിമതിയും വര്‍ഗ്ഗീയതയും ലോബിയിങ്ങും ഈ രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ നൂറില്‍ താഴെ അംഗങ്ങള്‍ക്കിടയില്‍ അറപ്പുളവാക്കുന്ന ഉള്‍പ്പോരും. നീതിനിഷേധിക്കപ്പെട്ട ആയിരക്കണക്കിനു പീഡനക്കേസുകളുടെ വേദനാജനകമായ സത്യങ്ങള്‍ക്കു മുകളിലേയ്ക്ക്, റിയല്‍ എസ്റ്റേറ്റ് അധോലോകത്തിന്റെ വ്യാജപീഡന പരാതിയുടെ ആഡംബരവിവാദങ്ങള്‍ കൊണ്ടിട്ട് സമൂഹമനസാക്ഷിക്ക് വിഷം കലക്കി കൊടുത്ത് മരവിപ്പിച്ചാണു ഡബ്ല്യുസിസി രംഗപ്രവേശം ചെയ്യുന്നത്. അന്നത്തെ വീരനായികമാര്‍ തങ്ങളെ താങ്ങുന്ന ആണുങ്ങളെ വച്ചു മാറിയ കൂട്ടത്തില്‍ യഥേഷ്ടം കൂറുമാറി ഡബ്ല്യുസിസിവിടുകയും ചെയ്തു. അടുത്തത് സംസ്ഥാനസര്‍ക്കാര്‍ കൊണ്ടുവന്ന വനിതാ സംവിധായകര്‍ക്കുള്ള ധനസഹായം. ഡബ്ല്യുസിസി അംഗങ്ങള്‍ മുന്‍തൂക്കമുള്ള പാനല്‍ അര്‍ഹരായവരെ തഴഞ്ഞ് , സംവിധായകരല്ലാത്ത, എന്നാല്‍ ഡബ്ല്യുസിസി ബന്ധങ്ങളുള്ളവര്‍ക്ക് വീതിച്ചു കൊടുത്തു. ഒരു മിനിറ്റ് സിനിമ പോലും ചെയ്തിട്ടില്ലാത്ത, എന്നാല്‍ ബിന പോളിന്റെ കുടുംബസുഹൃത്തായ ഒരാള്‍ക്ക് ‘ഒന്നാം സ്ഥാനം’ കൊടുത്ത ആ തെരഞ്ഞെടുപ്പില്‍ മുഴുവനാവാത്ത സ്‌ക്രിപ്റ്റുകള്‍ സബ്മിറ്റ് ചെയ്ത് ഡബ്ല്യുസിസി ക്കാര്‍ ആദ്യ അഞ്ചില്‍ വന്നതൊക്കെ വെറും യാദൃശ്ചികതയാണെന്നു വിശ്വസിക്കണെ. പാനല്‍ അംഗമായിരുന്ന ഫൗസിയയുടെ സുഹൃത്തായ, മലയാളി അല്ലാത്ത , മലയാളം വായിക്കാനൊ പറയാനൊ അറിയാത്ത ഒരാള്‍ ഈ സ്‌ക്രിപ്റ്റ് ഡോക്റ്ററിംഗ് വന്ന് പോയതിനു പ്രസ്തുത പ്രൊജക്റ്റില്‍ നിന്ന് ലക്ഷങ്ങളാണു ചിലവായത്. ഇവരൊക്കെയാണു വനിതാ സിങ്കങ്ങള്‍ ആയി ഇപ്പോള്‍ ഫാന്‍സ് തലയില്‍ കൊണ്ടു നടക്കുന്നത്. സിനിമയുടെ പിന്നാമ്പുറങ്ങളിലെ ബെയ്റ്റുകള്‍ കൊണ്ട് വളര്‍ന്ന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങി സിനിമയില്‍ അഭിനയിക്കുന്നു എന്നല്ലാതെ സിനിമയിലെ ആരെയും വിമര്‍ശ്ശിക്കാന്‍ എന്തു ധാര്‍മ്മികതയാണു പാര്‍വ്വതിക്കുള്ളത്? ‘ആക്റ്റിംഗ് ഏജ്’ എന്താണെന്നു ബോധമില്ലാതെ ഒരു സീനിയര്‍ ആര്‍റ്റിസ്റ്റിനെ അവഹേളിച്ച അന്നു ‘അമ്മ’ ഇറക്കിവിടേണ്ടതായിരുന്നു ഈ മണ്ടശിരോമണിയെ. അഞ്ഞൂറോളം അംഗങ്ങളുള്ള അവരുടെ രീതിയില്‍ പ്രൊഡക്റ്റീവായ അമ്മ എന്ന സംഘടനയുടെ സെക്രറ്ററി രാജി വയ്ക്കാന്‍ പറയാന്‍ പാര്‍വ്വതി ആദ്യം തെളിയിക്കേണ്ടത് വ്യക്തിപരമായും സംഘടനാപരമായും സാമൂഹികമായും സ്വന്തം ഇന്റെഗ്രിറ്റിയാണു. അത് ഫാന്‍സുകളുടെയും പത്രക്കാരുടെയും മുന്നിലിരുന്നുള്ള വാചക കസര്‍ത്തല്ല, ഒരു വ്യക്തി / സ്ത്രീ/ നടി എന്നൊക്കെയുള്ള സാമൂഹ്യപ്രതിബദ്ധമായ നിങ്ങളൂടെ ജീവിതമായിരിക്കണം. അങ്ങനെ ഒരു ആത്മബോധ്യത്തിനു എടുത്തു കാണിക്കാന്‍, എന്തെങ്കിലും നഷ്ടങ്ങള്‍, തിരസ്‌കാരങ്ങള്‍ ഉണ്ടൊ കുട്ടീ മനസാക്ഷിക്ക് മുന്നിലെങ്കിലും?

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close