KERALANEWSTrending

സിനിമയെ വെല്ലുന്ന ഒരു കൊലപാതകം സിനിമയിലെ കഥയെ ആസ്പദമാക്കി

എടപ്പാള്‍:സിനിമയെ വെല്ലുന്ന ഒരു കൊലപാതകം എടപ്പാള്‍ നടന്നപ്പോള്‍ അതിനും വഴിവെച്ചത് മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ദൃശ്യം.സിനിമയുടെ കഥ മനസ്സില്‍ ഉള്‍ക്കൊണ്ട പ്രതികള്‍ കൃത്യമായി തെളിവുകള്‍ നശിപ്പിച്ച് കൊല ആസൂത്രണം ചെയ്തതെന്ന് സമ്മദിച്ചു കഴിഞ്ഞു.കൃത്യമായി തെളിവുകള്‍ നശിപ്പിച്ച് കൊല ആസൂത്രണം ചെയ്യുന്നതിനായി പ്രതികള്‍ നിരവധി തവണ സിനിമ കണ്ടിരുന്നതായും അന്വേഷണ സംഘം സൂചിപ്പിച്ചു.

കൊലപാതകത്തിന് തലേന്ന് വീട്ടുകാരോട് കോഴിക്കോട്ടേക്കെന്നും പറഞ്ഞ് പ്രതികള്‍ ഇറങ്ങിയത് കൊലപാതക ശ്രമത്തിന്റെ തിരക്കഥയിലെ ഒരു ഭാഗം മാത്രം.ഈ ധാരണ തെറ്റാതിരിക്കാനായി ഇര്‍ഷാദ് ഉപയോഗിച്ചിരുന്ന മൊബൈലുമായി ഇവര്‍ കോഴിക്കോട്ടേക്ക് പോകുകയും സിം കാര്‍ഡും മൊബൈലും വ്യത്യസ്ത സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയും ചെയ്തു. താന്‍ കോഴിക്കോട്ട് എത്തിയെന്ന് സഹോദരിക്ക് സന്ദേശം അയക്കുകയും ചെയ്തു.ഇര്‍ഷാദിന്റെ പേരില്‍ എടുത്ത സിം കാര്‍ഡാണ് ഒന്നാം പ്രതി സുഭാഷ് ഉപയോഗിച്ചിരുന്നത്. ഇതിലേക്ക് ആണ് ഇര്‍ഷാദ് അവസാനമായി വിളിച്ചെതെന്ന് കണ്ടെത്തിയതോടെ ഈ ഫോണിന്റെ കോള്‍ ലിസ്റ്റുകള്‍ പരിശോധിച്ചപ്പോഴാണ് ഈ സിം കാര്‍ഡ് സുഭാഷ് ആണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തിയത്. ഇതില്‍നിന്ന് ഇര്‍ഷാദും രണ്ട് പ്രതികളും മാത്രമാണ് ബന്ധപ്പെട്ടിരുന്നതെന്നും കണ്ടെത്തുകയായിരുന്നു.

വിലകൂടിയ മൊബൈലും ലാപ്‌ടോപ്പും മൊത്തമായി എത്തിച്ച് ആവശ്യക്കാര്‍ക്ക് നല്‍കിയിരുന്ന ഇര്‍ഷാദ് പണവുമായി കടന്നു കളഞഅഞതാണ് എന്ന് വരുത്തി തീര്‍ക്കുകയായിരുന്നു പ്രതികള്‍.അതിനായി അവര്‍ ഇര്‍ഷാദ് അവസാന നാളുകളില്‍ പണം വാങ്ങിയവരെ കണ്ടെത്തി പരാതി നല്‍കാന്‍ പ്രേരിപ്പിച്ചു.ആ ദൈത്യം ഏറ്റെടുത്തത് സുഭാഷായിരുന്നു.

ഇര്‍ഷാദിന്റെ മൃതദേഹം കൊണ്ടിട്ടതായി പറയുന്ന കിണറ്റില്‍ കോഴി മാലിന്യമടക്കം തള്ളിയതാണ് മൃതദേഹം കണ്ടെടുക്കാന്‍ ഇത്രയും വൈകിപ്പിച്ചത്.പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചപ്പോഴും അവശിഷ്ടങ്ങള്‍ തള്ളുന്നതിന്റെ ആണെന്ന ധാരണയിലായിരുന്നു പ്രദേശവാസികള്‍.വിഗ്രഹം ലഭിച്ചാല്‍ ഒളിപ്പിക്കാനുള്ള ഇടമായി ഇര്‍ഷാദ് തന്നെ കാണിച്ചു കൊടുത്ത കിണറ്റില്‍ നിന്നുമാണ് ഇപ്പോള്‍ ഇര്‍ഷാദിന്റെ മൃതദേഹം കണ്ടെത്തിയത്.

പല സ്ഥലങ്ങളിലും ബാധ ഒഴിപ്പിക്കല്‍ നടത്തിയിരുന്ന സുഭാഷിനെ ഇര്‍ഷാദ് അപ്പാടെ വിശ്വസിക്കുകയായിരുന്നു. അതിനാലാണ് പൂജയ്ക്കായി കണ്ണും കൈകാലുകളും ബന്ധിച്ചപ്പോഴും ഇര്‍ഷാദ് എതിര്‍ക്കാതിരുന്നത്. തന്റെ സുഹൃത്തിന്റെ കൈവശമുള്ള ഒരു കോടി രൂപ വില വരുന്ന വിഗ്രഹം കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്നാണ് സുഭാഷ് ഇര്‍ഷാദിനെ വിശ്വസിപ്പിച്ചത്. മറ്റൊരു പ്രതിയായ എബിന്‍ ഡ്രൈവിങ് സ്‌കൂള്‍ ജീവനക്കാരനാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close