KERALANEWS

സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ മുകേഷിനും മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്കും വിമര്‍ശനം

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ മുകേഷിനും മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്കും വിമര്‍ശനം. മുകേഷിനെക്കൊണ്ട് പാര്‍ട്ടിക്ക് ഗുണമില്ലെന്നും എങ്കിലും മത്സരിക്കട്ടെയെന്നാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം. കൊല്ലം മുന്‍ എംഎല്‍എ പികെ ഗുരുദാസാണ് മുകേഷിനെതിരെ വിമര്‍ശനമുയര്‍ത്തിയത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായ എ വരദരാജന്‍ മുകേഷിനെതിരായ വിമര്‍ശനത്തെ പിന്തുണയ്ക്കുകയും ചെയ്തു.അതേസസമയം ആഴക്കടല്‍ മത്സ്യബന്ധന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്.

വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തന രംഗത്തുള്ള മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ആഴക്കടല്‍ മത്സ്യബന്ധന വിവാദങ്ങളുമായി ബന്ധപ്പെട്ട് ജാഗ്രതാക്കുറവുണ്ടാകാന്‍ പാടില്ലെന്നായിരുന്നു ജില്ലാ സെക്രട്ടറിയേറ്റിന്റെ വിമര്‍ശനം. കുണ്ടറ മണ്ഡലത്തിലേക്കാണ് മേഴ്‌സിക്കുട്ടിയമ്മയെ പരിഗണിക്കുന്നത്. പാര്‍ട്ടി ഏരിയാ സെക്രട്ടറി എസ്എല്‍ സജികുമാറും സെക്രട്ടറിയേറ്റ് അംഗം എസ് ജയമോഹന്‍, ചിന്ത ജറോമും പരിഗണനയിലുണ്ട്.കൊട്ടാരക്കരയില്‍ ഐഷാ പോറ്റിയെ സ്ഥാനാര്‍ഥിയായി പരിഗണിക്കും.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ കെഎന്‍ ബാലഗോപാലിന്റെ പേരും പരിഗണനയിലുണ്ട്. ഇരവിപുരത്ത് എം നൗഷാദ്, ചാവറയില്‍ മുന്‍ എംഎല്‍എ വിജയന്‍പിള്ളയുടെ മകള്‍, പത്തനാപുരത്ത് കെബി ഗണേഷ്‌കുമാര്‍ എന്നിവരും പട്ടികയിലുണ്ട്. കൊല്ലത്തെ ബാക്കി സീറ്റുകള്‍ സിപിഐയുടേതാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close