KERALANEWS

സിപിഎം ഖുറാന്റെ പേര് പറഞ്ഞ് വിഷയം മാറ്റാന്‍ ശ്രമിക്കുന്നു:കുഞ്ഞാലികുട്ടി

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് ചര്‍ച്ച ചെയ്യുമ്പോള്‍ ഖുറാന്റെ പേര് പറഞ്ഞ് സി.പി.എം വിഷയം മാറ്റാന്‍ ശ്രമിക്കുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. ആരോപണവിധേയനായ മന്ത്രി രാജിവെക്കണമെന്ന് പറയുമ്പോള്‍ അടിച്ചൊതുക്കുന്നതുംമതപരമായ വികാരങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതുംശരിയായ നടപടിയല്ല. ഞങ്ങള്‍ എന്തായാലും ആ കെണിയില്‍ വീഴാന്‍ പോണില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘ഖുറാന്റെ പേരില്‍ തടയൂരാന്‍ സി.പി.എം ശ്രമിക്കേണ്ട. കേരളീയര്‍ മണ്ടന്മാരൊന്നുമല്ല. ഇതൊരു വെള്ളരിക്കപ്പട്ടണവുമല്ല. ജനങ്ങള്‍ക്ക് കാര്യങ്ങളെല്ലാം മനസ്സിലാവും. അതെങ്കിലും തിരിച്ചറിയാന്‍ ഇടതുമുന്നണി നേതാക്കള്‍ക്ക് കഴിയണം. ബി.ജെ.പിക്ക് മുതലെടുക്കാന്‍ അവസരമുണ്ടാക്കുകയാണ് സി.പി.എം ചെയ്യുന്നത്. ആവശ്യമില്ലാതെ പലതരം കാര്യങ്ങള്‍ കൊണ്ടുവന്ന് അത് ചര്‍ച്ചയാക്കി തടിയൂരാന്‍ നോക്കുകയാണ്. ബിജെപിയെ വലുതാക്കാന്‍ വേണ്ടി നോക്കുന്നത് ഇടതുമുന്നണിയാണ്. എന്നാല്‍ ഞങ്ങള്‍ കേരളത്തിലായാലും പാര്‍ലമെന്റിലായാലും ബിജെപിക്കെതിരെയുളള നയമാണ്‌സ്വീകരിക്കുന്നത്. അവസാനം നടന്ന തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബി.ജെ.പിയെ തറപറ്റിച്ചത് ഞങ്ങളാണ്. ഡല്‍ഹി കലാപത്തില്‍ യെച്ചൂരിക്കെതിരെ പോലും കേസെടുത്തത് ഞങ്ങള്‍ എതിര്‍ത്തിരുന്നു. ഇന്ത്യയില്‍ എതിര്‍ക്കേണ്ടത് ബി.ജെ.പിയെ ആണ്. എന്നാല്‍ കേരളത്തില്‍ മുഖ്യശത്രു ബി.ജെ.പി ആണെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ പറയുന്നത്. കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫുമേ ഉള്ളൂ ബിജെപി ഒന്നും അല്ല. ഇനിയും ഒന്നുമുണ്ടാവില്ല. ഖുറാന്‍വിതരണം ചെയ്യാനോ കൊണ്ടുപോവാനോ യാതൊരു തടസ്സവുമില്ല. എന്നാല്‍ സ്വര്‍ണക്കടത്ത് ചര്‍ച്ച ചെയ്യുമ്പോള്‍ അതിന്റെ കൂടെ ഖുറാന്റെ കാര്യം പറഞ്ഞ് രംഗം വഷളാക്കേണ്ട എന്നാണ് ഞങ്ങളുടെ നിലപാട്. യഥാര്‍ഥ വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമം മാത്രമാണ് ഇത്. സ്വര്‍ണക്കടത്താണ് ഇവിടെ പ്രശ്‌നം. എന്നാല്‍ പല വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് തടിയൂരാനുള്ള മെയ് വഴക്കമാണ് ഇപ്പോള്‍ സി.പി.എം നടത്തുന്നത്’. ആരോപണങ്ങള്‍ക്ക് മന്ത്രിമാര്‍ നേരെചൊവ്വേ മറുപടി പറയണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സര്‍ക്കാറിനെ ഇകഴ്ത്താന്‍ പ്രതിപക്ഷം ഖുര്‍ആനിനെ ആയുധമാക്കുന്നു:കൊടിയേരി

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close