KERALA

സിപിഎം നിലമ്പൂര്‍ ഏരിയ സെക്രട്ടറിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

കോഴിക്കോട് : സിപിഎം നിലമ്പൂര്‍ ഏരിയ സെക്രട്ടറി ഇ പത്മാക്ഷനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. കോഴിക്കോട് യൂണിറ്റ് ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്. മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത മേരി മാതാ എജുക്കേഷനല്‍ ട്രസ്റ്റ് ചെയര്‍മാന്‍ സിബി വയലുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. നിലമ്പൂരിലെ വ്യവസായി മന്‍സൂറിന്റെയും മൊഴി എടുക്കുന്നുണ്ട്.കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. നിലമ്പൂരിലെ എഡുക്കേഷന്‍ കണ്‍സള്‍ട്ടന്റ് സിബി വയലില്‍ എന്നയാളുമായി ബന്ധപ്പട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. നിലമ്പൂര്‍ നഗരസഭാ അധ്യക്ഷനായിരിക്കെ സിബി സ്‌പോണ്‍സര്‍ ചെയ്ത പരിപാടികളെക്കുറിച്ച് ചോദിച്ചറിയാനാണ് വിളിപ്പിച്ചതെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.കോഴിക്കോട് കല്ലായിയിലെ ഓഫീസില്‍ വിളിച്ച് വരുത്തിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ആര്യാടന്‍ ഷൗക്കത്തിന്റെ മൊഴിയെടുത്തത്. സിബി വയലിലിന്റെ സാമ്പത്തിക ഇടപാടുകളും മെഡിക്കല്‍ സീറ്റിന്റെ പേരില്‍ നടത്തിയ സാമ്പത്തിക തട്ടിപ്പുകളുമാണ് ഇ ഡി അന്വേഷിക്കുന്നത്. ഈ കേസില്‍ ഇയാളെ നേരത്തെ നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്തതുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ മേഖലയിലെ മറ്റു ചില നേതാക്കളെയും ഇ ഡി അടുത്ത ദിവസങ്ങളില്‍ വിളിച്ച് വരുത്തുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close