
ആലപ്പുഴ: കായംകുളത്ത് സിപിഎം പ്രാദേശിക നേതാവ് സിയാദിനെ കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ കാവില്‍ നിസാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി മുജീബിനെ ബൈക്കില്‍ രക്ഷപ്പെടാന്‍ സഹായിച്ചത് കാവില്‍ നിസാമാണെന്ന് പൊലീസ് വ്യക്തമാക്കി. കുറ്റകൃത്യം നടന്നത് അറിഞ്ഞിട്ടും നിസാം പൊലീസില്‍ അറിയിച്ചില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.റോഡരികില്‍ സുഹൃത്തുക്കളുമായി സംസാരിച്ച് നിന്ന സിയാദിനെ (35) ബൈക്കിലെത്തിയ മുജീബ് രണ്ടു തവണ കഠാര കൊണ്ട് കുത്തുകയായിരുന്നു. കൊലപാതകത്തിനു പിന്നില്‍ നാലംഗ കൊട്ടേഷന്‍ സംഘമാണെന്ന് കായംകുളം പൊലീസ് ഇന്നലെ പറഞ്ഞിരുന്നു.കുത്തുകൊണ്ട് നിലത്തുവീണ സിയാദിനെ നാട്ടുകാരും സുഹൃത്തുക്കളും ഉടനടി കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുത്ത് കരളിലേറ്റതാണ് മരണകാരണമെന്നാണ് നിഗമനം.
മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം വൈകിട്ട് ആറോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പുത്തന്‍ തെരുവു ജമാഅത്തില്‍ ഖബറടക്കി.സിപിഎം എംഎസ്എം ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമായ സിയാദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഎം ഇന്നലെ കായംകുളം നഗരസഭ പരിധിയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നു.വിവിധയിടങ്ങളിലായി ഇരുപത്തി അഞ്ചിലധികം കേസുകളില്‍ പ്രതിയാണു മുജീബ്. ജയില്‍ മോചിതനായി കഴിഞ്ഞ നാല് മാസമായി നാട്ടില്‍ കഴിയുകയായിരുന്നു ഇയാള്‍. മുജീബിനോടപ്പം നാലംഗ സംഘത്തില്ലുണ്ടായിരുന്ന ഫൈസലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.എംഎസ്എം സ്കൂള്‍ ജംഗ്ഷന് കേന്ദ്രീകരിച്ച് നാളുകളായി തമ്പടിച്ചിരുന്ന ക്വട്ടേഷന്‍ സംഘങ്ങളെ സിയാദിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചോദ്യം ചെയ്തതതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്കുന്ന വിവരം.