KERALA

സിപിഎം പ്രാദേശിക നേതാക്കളുടെ വീടിന് കല്ലെറിഞ്ഞ കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു


ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎം പ്രാദേശിക നേതാക്കളുടെ വീടിന് കല്ലെറിഞ്ഞ കേസില്‍ സിപിഎം പ്രവര്‍ത്തകരായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം വടക്ക് സ്വദേശി അഭി ശിവദാസ് (25), പ്രവീണ്‍ കുമാര്‍ (40) എന്നിവര്‍ ആണ് അറസ്റ്റിലായത്.കഴിഞ്ഞ മാസമായിരുന്നു സംഭവം. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധു സിപിഎം കണ്ണര്‍കാട് ലോക്കല്‍ സെക്രട്ടറി എം സന്തോഷ്‌കുമാര്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. സിപിഎമ്മിലെ വിഭാഗീയത മുതലെടുത്ത് വ്യക്തിവിരോധം തീര്‍ക്കുകയായിരുന്നു ലക്ഷ്യമെന്ന് മാരാരിക്കുളം പൊലീസ് പറയുന്നു. മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ താല്‍ക്കാലിക ഡ്രൈവറായിരുന്ന അഭി ശിവദാസനെ ജോലിയില്‍ നിന്ന് പറഞ്ഞുവിട്ട ശേഷമാണ് ആക്രമണം ഉണ്ടായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close