Breaking NewsKERALANEWSTop News

സിപിഎമ്മിനെ അങ്കലാപ്പിലാക്കുന്നത് ജോസ് കെ മാണിയുടെ മൗനം; സുപ്രീംകോടതിയിൽ അഭിഭാഷകന്റെ വാവിട്ട വാക്കിന് തദ്ദേശ സ്ഥാപനങ്ങളിൽ സിപിഎം കൊടുക്കേണ്ടി വരിക വലിയവില

തിരുവനന്തപുരം: കെ എം മാണി കൊടിയ അഴിമതിക്കാരനെന്ന സംസ്ഥാന സർക്കാർ നിയോ​ഗിച്ച അഭിഭാഷകൻ സുപ്രീംകോടതിയിൽ പറഞ്ഞതിന് പിന്നാലെ സിപിഎം അങ്കലാപ്പിൽ. വിഷയത്തിൽ ജോസ് കെ മാണിയുടെ മൗനമാണ് സിപിഎമ്മിനെ കുഴയ്ക്കുന്നത്. കേരള കോൺ​ഗ്രസ് എം പരമോന്നത നേതാവായ കെ എം മാണി അഴിമതിക്കാരനാണെന്നായിരുന്നു ഇന്നലെ സംസ്ഥാന സർക്കാർ നിയോ​ഗിച്ച അഭിഭാഷകൻ സുപ്രീംകോടതിയിൽ പറഞ്ഞത്. ഇതോടെ കേരള രാഷ്ട്രീയത്തിൽ വിവാദങ്ങൾക്ക് തുടക്കമാകുകയായിരുന്നു. എന്നാൽ, സംഭവത്തോട് പ്രതികരിക്കാൻ ഇതുവരെ പാർട്ടി ചെയർമാൻ ജോസ് കെ മാണി തയ്യാറായിട്ടില്ല. കടുത്ത നിലപാടുകളിലേക്ക് കേരള കോൺ​ഗ്രസ് എം പോകുമോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

പരിശീലന ക്ലാസിനിടെ വനിതാ നേതാവിനെ കടന്നുപിടിച്ചത് കോൺ​ഗ്രസിന്റെ മുതിർന്ന നേതാക്കൾ

അതേസമയം, ജോസ് കെ മാണിയുടെ മൗനം സിപിഎമ്മിനെയും അങ്കലാപ്പിലാക്കി. മുന്നണി വിടുന്നതുൾപ്പെടെ കടുത്ത തീരുമാനത്തിലേക്ക് കേരള കോൺ​ഗ്രസ് എം പോകുമോ എന്നതാണ് സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നത്. നിലവിൽ കേരള കോൺ​ഗ്രസിന്റെ അഞ്ച് എംഎൽഎമാർ മുന്നണി വിട്ടാൽ സംസ്ഥാന ഭരണത്തിന് പ്രശ്നമൊന്നും ഉണ്ടാകില്ല. എന്നാൽ, നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇടത് മുന്നണിക്ക് ഭരണം നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകും. ഇതാണ് സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നത്.

കെ എം മാണി കൊടിയ അഴിമതിക്കാരനെന്ന് സംസ്ഥാന സർക്കാർ

വിഷയം സുപ്രീംകോടതിയിൽ വിശദീകരിക്കുമ്പോൾ അഭിഭാഷകന് സംഭവിച്ച പിഴയെന്ന നിലയിലാകും സിപിഎം ഇതിനെ ജോസ് കെ മാണിയുടെ മുന്നിൽ അവതരിപ്പിക്കുക. അന്ന് സമരം ചെയ്തത് ധനമന്ത്രി അഴിമതിക്കാരൻ എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് എന്ന നിലപാടാണ് അഭിഭാഷകൻ കോടതിയെ ധരിപ്പിക്കാൻ ശ്രമിച്ചതെന്നും സിപിഎം നിലപാടെടുക്കും. എന്നാൽ, അത്തരം വിശദീകരണങ്ങളിൽ ജോസ് കെ മാണിയേയും കേരള കോൺ​ഗ്രസ് എമ്മിനെയും അനുനയിപ്പിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ സിപിഎമ്മിനും വലിയ വ്യക്തതയില്ല.

ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ

അന്നത്തെ ധനമന്ത്രിയായിരുന്ന കേരള കോൺ​ഗ്രസ് എം നേതാവ് കെ എം മാണി അഴിമതിക്കാരനായിരുന്നു എന്നും അതിനാലാണ് എംഎൽഎമാർക്ക് സഭക്കുള്ളിൽ അക്രമം കാണിക്കേണ്ടി വന്നത് എന്നുമായിരുന്നു സംസ്ഥാന സർക്കാർ ഇന്നലെ സുപ്രീംകോടതിയിൽ സ്വീകരിച്ച നിലപാട്. നിയമസഭാ കയ്യാങ്കളി കേസ് തീർപ്പാക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി ഇന്നലെ പരിഗണിക്കവേയായിരുന്നു സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കിയത്.മുൻ സോളിസിറ്റർ ജനറലും മുതിർന്ന അഭിഭാഷകനുമായ അഡ്വ. രഞ്ജിത്ത് കുമാർ ആണ് സംസ്ഥാന സർക്കാരിനുവേണ്ടി ഇന്നലെ ഹാജരായത്. സംസ്ഥാന സർക്കാരിന്റെ നിലപാട് വ്യക്തമാക്കവെയാണ് കെ എം മാണി കൊടിയ അഴിമതിക്കാരനെന്ന് അദ്ദേഹം പറഞ്ഞത്.

തനിക്ക് ശേഷം പ്രളയമെന്ന മനോഭാവത്തോടെ കെ സുരേന്ദ്രൻ

കേരള കോൺ​ഗ്രസ് എം കൂടി അധികാരം പങ്കിടുന്ന സർക്കാരാണ് തങ്ങളുടെ ആരാധ്യനായ നേതാവ് അഴിമതിക്കാരനാണെന്ന് പരമോന്നത നീതിപീഠത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. കാലം മാറിയതോടെ കേരള കോൺ​ഗ്രസ് എം ഇടത് പാളയത്തിൽ എത്തുകയും കെ എം മാണിയുടെ മകൻ ജോസ് കെ മാണി ഇടത് മുന്നണിയുടെ നേതാവായി ഇരിക്കുകയും ചെയ്യുമ്പോഴാണ് മാണി കൊടിയ അഴിമതിക്കാരനെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കിയത്.

ഇറാനിൽ നിന്നും രണ്ടായിരം കോടി രൂപയുടെ ഹെറോയിൻ എത്തിച്ചത് കടൽമാർ​ഗം

കേസ് തീർപ്പാക്കണമെന്ന സർക്കാരിന്റെ ആവശ്യം തള്ളിയ ഹൈക്കോടതി, പ്രതികൾ വിചാരണ നേരിടണം എന്ന് വിധിച്ചിരുന്നു. സ്പീക്കറുടെ അനുമതിയില്ലാതെ കേസെടുക്കാനാകില്ലെന്നും നയപരമായ തീരുമാനത്തിൽ കോടതി ഇടപെടരുത് എന്നുമാണ് സർക്കാരിന്റെ ആവശ്യം. കേസിലെ പ്രതികളായ വി ശിവൻകുട്ടി, ഇ പി.ജയരാജൻ, കെ ടി ജലീൽ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്. എല്ലാ ഹർജികളും ഒന്നിച്ചാണ് കോടതി ഇന്ന് പരിഗണിച്ചത്.

മുസ്ലീം ലീ​ഗിൽ വനിതകള്‍ക്ക് വിവേചനവും അവഗണനയും മാത്രം

കേസ് ബുധനാഴ്ച പരിഗണിക്കാൻ സുപ്രീം കോടതി മാറ്റി. നിയമസഭയിൽ എം.എൽ.എമാരുടേത് മാപ്പർഹിക്കാത്ത പെരുമാറ്റം എന്നായിരുന്നു കോടതിയുടെ പരാമർശം. ബഡ്ജറ്റ് തടയാൻ ശ്രമിച്ചതിൽ എന്തു സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതെന്നും കോടതി ചോദിച്ചു. ഇതിനിടെയായിരുന്നു കെ എം മാണി കൊടിയ അഴിമതിക്കാരനെന്ന സർക്കാർ നിലപാട് അഭിഭാഷകൻ വ്യക്തമാക്കിയത്.

ആത്മാഭിമാനമുണ്ടെങ്കിൽ കേരള കോൺ​ഗ്രസ് എം ഇടത് മുന്നണി വിടണമെന്ന് പി സി ജോർജ്ജ്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close