KERALANEWSTrending

സിപിഎമ്മിന്റെ അഞ്ച് മന്ത്രിമാര്‍ ഇത്തവണ മത്സരിച്ചേക്കില്ല, എംഎ ബേബി സാധ്യതാ പട്ടികയില്‍

തിരുവനന്തപുരം:നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പ്രമുഖരായ അഞ്ചു മന്ത്രിമാരെ മത്സര രംഗത്ത് നിന്നും മാറ്റി നിര്‍ത്തിയേക്കും. എ.കെ.ബാലന്‍, ഇ.പി.ജയരാജന്‍, തോമസ് ഐസക്, ജി.സുധാകരന്‍, ടി.പി.രാമകൃഷ്ണന്‍ എന്നിവരാണു ഇത്തവണ മത്സരത്തില്‍ നിന്നു മാറുന്നത്. പകരം വിവിധ അവസരത്തില്‍ തഴഞ്ഞ എംഎ ബേബിയെ ഇത്തവണ പരിഗണിച്ചേക്കും. മുന്‍ മണ്ഡലമായ കുണ്ടറയില്‍ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ബേബിക്കുവേണ്ടി പുതിയ മണ്ഡലം കണ്ടെത്തേണ്ടിവരും. ബേബിക്ക് രാജ്യസഭ സീറ്റ് നല്‍കാത്തതും പാര്‍ട്ടിയില്‍ ചര്‍ച്ചയായിരുന്നു.

യുഡിഎഫിനെതിരായ വിജയരാഘവന്റെ ആക്രമണങ്ങള്‍ തിരിഞ്ഞു കുത്തിയതു സിപിഎമ്മിന്റെ അണികള്‍ക്കിടയില്‍ അസ്വാരസ്യം സൃഷ്ടിച്ചിട്ടുണ്ട്. അതിനാലാണു കഴിഞ്ഞദിവസം ഇ.ശ്രീധരന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തിയപ്പോള്‍ കോടിയേരിക്കൊണ്ട് അതിനു മറുപടി പറയിച്ചത്.വി.എസ്.അച്യുതാനന്ദന്‍ ഒഴിയുന്ന സാഹചര്യത്തില്‍ മലമ്പുഴയില്‍ മത്സരിക്കാന്‍ എ.വിജയരാഘവനു താല്‍പര്യം ഉണ്ടായിരുന്നു. എന്നാല്‍ എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ വിജയരാഘവനും പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും പ്രചാരണത്തില്‍ കേന്ദ്രീകരിക്കും.മലമ്പുഴയില്‍ സ്ഥാനാര്‍ഥിയാകാനുള്ള മുന്‍ എംപി എന്‍.എന്‍.കൃഷ്ണദാസിന്റെ ആഗ്രഹം സഫലമാകാനാണു സാധ്യത. കണ്ണൂരില്‍ അണികള്‍ക്കിടയില്‍ സ്വാധീനമുള്ള പി.ജയരാജനെ മാറ്റിനിര്‍ത്തുന്നുവെന്ന വികാരം പൊതുവേ ശക്തമാണ്. അതിനാല്‍ അദ്ദേഹത്തെ മത്സരരംഗത്തിറക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close