INSIGHTNEWSTop News

സിപിഎമ്മിന്റെ തോളിലിരുന്ന് ചെവി കടിക്കുന്ന സിപിഐ; മുട്ടിൽ‌ മരംമുറി വിവാദത്തിൽ നിന്നും രക്ഷ നേടാനും പുലഭ്യം പറയുന്നത് സിപിഎമ്മിനെ

നിരഞ്ജൻ

സിപിഐ അങ്ങനെ വീണ്ടും വിശുദ്ധരായി. കാട്ടുകൊള്ളക്കാർ എന്ന് ഇന്നലെ ഉച്ചവരെ വിളിച്ചിരുന്ന കോൺ​ഗ്രസുകാർക്ക് പോലും പരിശുദ്ധരായി. സിപിഎമ്മിനെ തല്ലുന്ന ഒരൊറ്റ ലേഖനം മതിയായിരുന്നു സിപിഐക്ക് തങ്ങളുടെ മേൽവീണ കളങ്കം മായിച്ചുകളയാൻ. മുട്ടിൽ മരംമുറി വിവാദത്തിൽ സിപിഐയും മുൻ റവന്യൂ മന്ത്രിയും അഴിമതിയുടെ നിഴലിൽ നിൽക്കവെയാണ് സ്വർണക്കടത്ത് കേസും സിപിഎം അനുഭാവിയായ അർജുൻ തില്ലങ്കേരിയുമെല്ലാം വാർത്തകളിൽ ഇടംപിടിക്കുന്നത്. മുട്ടിൽ മരംമുറി കേസിൽ ആരോപണ വിധേയനായത് സിപിഐയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അം​ഗവും മുൻ റവന്യൂ മന്ത്രിയുമായ ഇ ചന്ദ്രശേഖരനായിരുന്നു എങ്കിൽ, സ്വർണക്കടത്തിൽ ആരോപണ വിധേയനായ അർജുൻ തില്ലങ്കേരി സിപിഎമ്മിന്റെ അടിത്തട്ടിലെ ഒരു പ്രവർത്തകൻ മാത്രം. എന്നാൽ, സ്വർണക്കടത്തിനെ സിപിഎമ്മുമായി കൂട്ടി മുട്ടിക്കാനും സിപിഎമ്മിനെ കമ്മ്യൂണിസം പഠിപ്പിക്കാനും സിപിഐ നേതാക്കൾ ഉണർന്ന് പ്രവർത്തിച്ചു. രണ്ടുകാലിലും മന്തുള്ളവൻ, ഒരു കാലിൽ നീര് വന്നവനെ മന്തുകാലൻ എന്ന് വിളിക്കുന്ന വിരോധാഭാസം!

വീട്ടമ്മയെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് സിപിഐ നേതാവ്

സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാർ ജനയു​ഗത്തിൽ സിപിഎമ്മിനെ വിമർശിച്ചെഴുതിയ ലേഖനമായിരുന്നു ഇന്നലെ കേരളം ചർച്ച ചെയ്തത്. രാമനാട്ടുകര ക്വട്ടേഷൻ സംഘം സി.പി.എമ്മിനെ ഉപയോഗിക്കുന്നു എന്നാണ് സി.പി.ഐ മുഖപത്രമായ ജനയു​ഗത്തിൽ ലേഖനത്തിലൂടെ പാർട്ടി അഭിപ്രായപ്പെട്ടത്. ചെഗുവേരയുടെ ചിത്രം കുത്തിയാൽ കമ്മ്യൂണിസ്റ്റ് ആകില്ല. തില്ലങ്കേരിമാരുടെ പോസ്റ്റിന് കിട്ടുന്ന സ്വീകാര്യത ഇടതുപക്ഷം ചർച്ച ചെയ്യണമെന്നും സിപിഐ കണ്ണൂർ ജില്ലാസെക്രട്ടറി അഡ്വ. പി സന്തോഷ് കുമാർ എഡിറ്റ് പേജിൽ എഴുതിയ ലേഖനത്തിൽ രൂക്ഷവിമർശനമുയർത്തി.

സംഭവം മറ്റ് മാധ്യമങ്ങൾ വാർത്തയാക്കിയതോടെ ജനയു​ഗവും സിപിഐയും ചർച്ചകളിൽ നിറഞ്ഞു. ജനയു​ഗം എന്നൊരു പത്രം ഉണ്ടെന്ന് നാലാൾ അറിയുന്നത് പോലും സിപിഎമ്മിനെ വിമർശിച്ച് എന്തെങ്കിലും എഴുതുമ്പോൾ അത് മറ്റ് മാധ്യമങ്ങൾ വാർത്തയാക്കുമ്പോഴാണ്. ഇന്നലെയും മുഖ്യധാരാ മാധ്യമങ്ങൾ ഉൾപ്പെടെ ജനയു​ഗത്തെ കുറിച്ച് ചർച്ച ചെയ്തു. ആ പത്രം ഇപ്പോഴും അച്ചടിക്കുന്നുണ്ടെന്ന് നാലാൾ അറിഞ്ഞു. ഇടതുപക്ഷത്തെ രൂക്ഷമായി വിമർശിക്കുന്ന കെപിസിസി പ്രസിഡന്റ് പോലും സിപിഐയെ പ്രശംസിച്ച് രം​ഗത്തെത്തി.

പട്ടിണിമൂലം ഓരോ മിനിറ്റിലും മരിക്കുന്നത് പതിനൊന്നു പേർ

ജനാധിപത്യപരമായ ഒരു നാട് സൃഷ്ടിക്കാൻ സി.പി.ഐ തങ്ങളോടൊപ്പം ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നത് എന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. തോളിൽ കൈവച്ചു നടക്കുന്നവരെ കുറിച്ച് നേരത്തെ കോൺഗ്രസ് മനസിലാക്കിയതാണ്. സിപിഎമ്മിനെകുറിച്ച് തുറന്ന് പറയാൻ കാണിച്ച മനസിന് നന്ദി എന്നും സുധാകരൻ അഭിപ്രായപ്പെട്ടു. സി.പി.ഐക്ക് വൈകി വന്ന ബുദ്ധിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞുവെച്ചു. അതായത്, ജനയു​ഗം എന്ന പത്രത്തിലെഴുതിയ ഒറ്റ ലേഖനത്തിലൂടെ സിപിഐ കോൺ​ഗ്രസസിനെ കയ്യിലെടുത്തു. മുട്ടിൽ‌ മരംമുറി കേസ് ആവിയായി. ഇനി ചർച്ചകളെല്ലാം സിപിഎം അനുഭാവിയായ ഒരാൾ പ്രതിയായ കേസിനെ കുറിച്ച്. സിപിഐ നേതാവ് ആരോപണവിധേയനായ കേസ് ഇന്നലെ കൊണ്ട് കെട്ടടങ്ങി.

എല്ലാ കാലവും സിപിഐ കേരള രാഷ്ട്രീയത്തിൽ ഉപയോ​ഗിക്കുന്ന ആയുധവും അതുതന്നെയാണ്. സിപിഎമ്മിനൊപ്പം നിന്ന് അധികാരത്തിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റിയ ശേഷം അവസരം കിട്ടുമ്പോൾ അവരെ അധിക്ഷേപിക്കുക. തരംപോലെ തള്ളിപ്പറയുക. എന്നിട്ട് കേരളത്തിലെ ഭൂരിപക്ഷം വരുന്ന സിപിഎം വിരുദ്ധരുടെ കയ്യടി നേടുക. ഇതുവഴി സിപിഐക്ക് നേട്ടം രണ്ടാണ്. കേരളീയ പൊതുസമൂഹത്തിന് മുന്നിൽ തങ്ങൾ തെറ്റുകൾ ആരു കാണിച്ചാലും അത് തുറന്ന് പറയാൻ ആർജ്ജവമുള്ള പാർട്ടിയാണ് എന്ന ഇമേജ് സൃഷ്ടിക്കുക എന്നതാണ് ആദ്യത്തേത്. തങ്ങൾക്കെതിരെ ഉയരുന്ന ആരോപണങ്ങൾ – അത് പ്രതിപക്ഷത്ത് നിന്നായാലും പാർട്ടിക്കുള്ളിൽ നിന്നായാലും- മറ്റ് വിവാദങ്ങളുണ്ടാക്കി തിരിച്ചുവിടുക.

താരത്തിന്റെ കുഞ്ഞിന്റെ പിതാവാകാൻ ആരാധകർക്ക് അവസരം 

കേരളത്തിൽ സിപിഎമ്മിനെ കുറ്റം പറയുന്നത് ഇഷ്ടപ്പെടുന്ന ഒരു വലിയ വിഭാ​ഗമുണ്ട്. അല്ലെങ്കിൽ, സിപിഎം പ്രവർത്തകർ ഒഴികെയുള്ള ബഹു ഭൂരിപക്ഷത്തിനും (സിപിഐ പ്രവർത്തകർ ഉൾപ്പെടെ) സിപിഎമ്മിനെ കുറ്റം പറയുന്നത് കേൾക്കാനാണ് ഇഷ്ടം. ആ സൈക്കോളജി മനസ്സിലാക്കിയാണ് സിപിഐ കേരള രാഷ്ട്രീയത്തിൽ കാലങ്ങളായി ട്രപ്പീസു കളിക്കുന്നത്. അതിന് ആദർശത്തിന്റെ പരിവേഷം നൽകാനും അവരുടെ കൗശലത്തിന് കഴിയും.

സിപിഎമ്മിന്റെ ഔദാര്യം പറ്റി അധികാരത്തിന്റെ ഇടനാഴികൾ എത്തുന്നവരാണ് സിപിഐക്കാർ. സംസ്ഥനത്തിന്റെ എല്ലാ ഭാ​ഗത്തും സിപിഐ പ്രവർത്തകർ ഉണ്ട് എന്നാണ് അവർ അവകാശപ്പെടുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് സമയത്ത് അവർ മത്സരിക്കുന്ന സ്ഥലങ്ങളിലെ എല്ലാ ബൂത്തുകളിലും ബുത്ത് കമ്മിറ്റി സെക്രട്ടറിയെ പോലും നൽകാൻ കഴിയാത്ത പാർട്ടിയാണ് സിപിഐ എന്നതാണ് വസ്തുത. പോസ്റ്റർ ഒട്ടിക്കാനും പ്രചാരണം നടത്താനും തുടങ്ങി തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടത്തിലും മുന്നിൽ നിൽക്കുന്നത് സിപിഎം പ്രവർത്തകർ തന്നെയാണ്. എന്നാൽ, ജയിച്ചെത്തുന്നതോടെ സിപിഐക്കാരുടെ മട്ട് മാറും. അത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ തുടങ്ങി നിയമസഭയിൽ വരെ സിപിഐ സ്വീകരിക്കുന്ന നിലപാടാണത്.

കയ്യടി നേടാൻ സിപിഐ നേതാക്കൾ ആക്രമിക്കുന്നത് സിപിഎമ്മിനെ

സ്വന്തം ചേരിയിൽ നിന്നുള്ള എതിർപ്പിനും വിമർശനത്തിനും വിശ്വാസ്യത കൂടും എന്ന് കോൺ​ഗ്രസിനും ബിജെപിക്കും അറിയാം. അതുകൊണ്ടു തന്നെ സിപിഐക്ക് വെള്ളവും വളവും നൽകാൻ എല്ലാ കാലവും ഈ രണ്ട് പാർട്ടികളും ശ്രമിക്കാറുമുണ്ട്. അതുകൊണ്ട് തന്നെയാണ് ഒരു സമുന്നതനായ സിപിഐ നേതാവ് ഉൾപ്പെട്ട കേസ് അവർക്ക് അപ്രസക്തവും സിപിഎം പ്രാദേശിക പ്രവർത്തകൻ ഉൾപ്പെട്ട കേസ് ​ഗുരുതരമായ പ്രശ്നവും എന്ന നിലപാട് ഈ രണ്ട് പാർട്ടികളും സ്വീകരിക്കുന്നത്.

കാലങ്ങളായി സിപിഐക്കെതിരെ ഉയരുന്ന ആരോപണങ്ങളെ ഇത്തരത്തിൽ കോംപ്രമൈസ് ചെയ്യിക്കുകയാണ് പതിവ്. സ്വന്തം പാർലമെന്റ് സീറ്റ് കാശുവാങ്ങി വ്യവസായിക്ക് നൽകി എന്ന ​ഗുരുതര ആരോപണത്തിൽ പെട്ട പാർട്ടിക്ക് അതുകൊണ്ട് തന്നെയാണ് ഇപ്പോഴും ആദർശത്തിന്റെ പരിവേഷം മാധ്യമങ്ങളും പ്രതിപക്ഷ പാർട്ടികളും നൽകുന്നത്. പ്രതിപക്ഷ പാർട്ടികളെ സംബന്ധിച്ച് സിപിഎമ്മിനെ അടിക്കാനുള്ള വടിയാണ് സിപിഐ. അതുകൊണ്ട് തന്നെ ആ ആയുധത്തിന് വലിയ കോട്ടം തട്ടുന്നതൊന്നും കോൺ​ഗ്രസിൽ നിന്നോ ബിജെപിയിൽ നിന്നോ ഉണ്ടാകുകയുമില്ല. അതിന് മാറ്റമുണ്ടാകുന്നത് വരെ ആദർശ പരിവേഷവുമായി സിപിഎമ്മിന്റെ തോളിലിരുന്ന് സിപിഎമ്മിന്റെ ചെവി അവർ കടിച്ചുകൊണ്ടേയിരിക്കും.

ശാരീരിക ബന്ധത്തിന് യുവതി അനുവാദം നൽകിയത് വിവാഹം നടക്കില്ലെന്നറിഞ്ഞിട്ടും

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close