KERALATrending

സിപിഎമ്മിലെ അഴിമതിക്ക് തുടക്കം നായനാരുടെ മകനിലൂടെ

മക്കള്‍ രാഷ്ട്രീയത്തില്‍ അടുമുടി ഉലഞ്ഞ് നില്‍ക്കുകയാണ് കേരളത്തിന്റെ ഇടതു രാഷ്ട്രീയം. ഇത് എ.കെ നായനാരുടെ കാലം മുതലുള്ളതാണ് തുറന്നു പറഞ്ഞ് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന കെ.എം ഷാജഹാന്‍. ‘നായനാരുടെ രണ്ടാമത്തെ ഭരണത്തിന്റെ അവസാനകാലത്താണ് ഇടതുപക്ഷ ഭരണം അഴിമതി ഭരണമാണെ തോന്നല്‍ ഉണ്ടാകുന്നത്. ഇതെല്ലാം പാര്‍ട്ടിയുടെ ജീര്‍ണതയുടെ പരിച്ഛേദമാണ്. പാര്‍ട്ടിക്കെതിരെയോ പാര്‍ട്ടി നേതാക്കളുടെ മക്കള്‍ക്കെതിരെയോ എന്തെങ്കിലും അഴിമതി ആരോപണമുണ്ടായാല്‍ ഇതിലലൊന്നും ഒരു തിരുത്തലുമുണ്ടാകില്ല. അവര്‍ക്കൊപ്പമാകും പാര്‍ട്ടി എന്നും നായനാരുടെ മകന്‍ മുതല്‍ പിണറായിയുടെ മകള്‍ വരെ എടുത്തു നോക്കിയാല്‍ അത് വ്യക്തമാണ്. അഴിമതിയുടെ കാര്യത്തില്‍ മാത്രമല്ല എന്താരോപണം വന്നാലും ആരോപണത്തെ ന്യായികരിക്കുക എന്നതാണ് പാര്‍ട്ടിയുടെ നിലപാട്. ഷുഹൈബ് വധക്കേസില്‍ പ്രതികളെ രക്ഷിക്കാന്‍ ഖജനാവില്‍ നിന്നും പണമെടുത്ത് ചെലവഴിച്ചു പിണറായി. ശരത്‌ലാലിന്റെയും കൃപേഷിന്റെയും കാര്യത്തിലും ഇത് തന്നെ. ആര്‍ക്കും കൊലചെയ്യാം എന്ന അവസ്ഥ തന്നെ’ കേരള രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷാജഹാന്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close