Election 2021KERALANEWSTrending

സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കി സംസ്ഥാന എക്സിക്യൂട്ടീവ്

തിരുവനന്തപുരം: എല്‍ഡിഎഫിലെ സീറ്റ് ചര്‍ച്ചയില്‍ അതൃപ്തി ഏറെയുണ്ടെങ്കിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക സംസ്ഥാന എക്സിക്യൂട്ടീവ് തയ്യാറാക്കി. 13 സിറ്റിങ് സീറ്റുകളില്‍ എം.എല്‍.എമാര്‍ തന്നെ മത്സരിക്കും. ചടയമംഗലത്തെ സീറ്റില്‍ തീരുമാനമായില്ല. നാളെ നടക്കുന്ന ജില്ലാ എക്സിക്യൂട്ടീവിന് ശേഷമായിരിക്കും ഈ സീറ്റ് സംബന്ധിച്ച പ്രഖ്യാപനം വരിക. അതുപോലെ തന്നെ ജോസ് കെ മാണി വിഭാഗത്തിന് വേണ്ടി ചങ്ങനാശ്ശേരി മണ്ഡലം വിട്ടുകൊടുത്തതില്‍ അതൃപ്തിയും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്.

നെടുമങ്ങാട്-ജി ആര്‍ അനില്‍, പുനലൂര്‍- പി എസ് സുപാല്‍, ചാത്തന്നൂര്‍- ജി എസ് ജയലാല്‍, ചിറയിന്‍കീഴ് -വി. ശശി, ഒല്ലൂര്‍- കെ.രാജന്‍, കാഞ്ഞങ്ങാട്- ഇ ചന്ദ്രശേഖരന്‍, വൈക്കം- സി.കെ. ആശ, പട്ടാമ്പി-മുഹമ്മദ് മൊഹസിന്‍, കരുനാഗപ്പള്ളി-ആര്‍.രാമചന്ദ്രന്‍, അടൂര്‍ – ചിറ്റയം ഗോപകുമാര്‍, നാട്ടിക -ഗീത ഗോപി, കൈപ്പമംഗലം-ടി.ടി ടൈസണ്‍ മാസ്റ്റര്‍, കൊടുങ്ങലൂര്‍-വി.ആര്‍.സുനില്‍കുമാര്‍, നാദാപുരം-ഇ.കെ. വിജയന്‍ എന്നിങ്ങനെയാണ് തീരുമാനമായിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close