തിരുവനന്തപുരം: സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ രംഗത്ത്. സര്‍ക്കാറിന്റെ തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയ അഴിമതികള്‍ പുറത്ത് വരുമെന്ന ഭയമാണെന്ന് വി മുരളീധരന്‍ പറഞ്ഞു.ലൈഫ് ഉള്‍പ്പെടെയുള്ള തീവെട്ടിക്കൊള്ളകള്‍ പുറത്തുവരുമെന്ന ഭയംമൂലമാണ് സിബിഐ അന്വേഷണം തടയാന്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.സ്വതന്ത്ര ഏജന്‍സി അന്വേഷിച്ചാല്‍ അഴിമതി തെളിയുമെന്ന ഭയമാണ് സംസ്ഥാന സര്‍ക്കാരിന് .ലൈഫ് മിഷന്‍ അഴിമതി അന്വേഷണമാണ് സി ബി ഐ യെ എതിര്‍ക്കാനുള്ള പുതിയ നീക്കങ്ങള്‍ക്ക് പിന്നിലെന്നും വി മുരളീധരന്‍ ആരോപിച്ചുരാഷ്ട്രീയ കൊലപാതകങ്ങള്‍ അന്വേഷിക്കുന്നത് സര്‍ക്കാര്‍ തടയുന്നുവെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ടിപി വധക്കേസില്‍ ഗൂഢാലോചന അന്വേഷിക്കുന്നതിന് പോലും സിപിഎം തടസ്സം നിന്നെന്നും മുരളീധരന്‍ പറഞ്ഞു.
സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍

Leave a comment
Leave a comment